ശബരിമല തിരക്ക്: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്‌പോര്; എ.ഡി.ജി.പിയും ദേവസ്വം പ്രസിഡന്റും രണ്ട് തട്ടില്‍

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്‌പോര്. എ.ഡി.ജി.പിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലായിരുന്നു തര്‍ക്കം. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളക്കണക്ക് പറയുകയാണെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ കുറ്റപ്പെടുത്തി.

ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളില്‍ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് തിരിച്ചടിച്ചു.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എ.ഡി.ജി.പി നടത്തിയ പ്രസ്താവന തിരുത്തണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. നമ്മള്‍ യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡും പൊലിസും തമ്മില്‍ തര്‍ക്കമുണ്ടെന്ന രീതിയില്‍ പ്രചരണമുണ്ട്.

തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പൊലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments