മുഖ്യമന്ത്രി എത്തുന്നു; ഏറ്റുമാനൂരിലെ കടകള്‍ അടയ്ക്കണമെന്ന് പോലീസ്

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ ഏറ്റുമാനൂരില്‍ എത്തുന്നതിനാല്‍ കടകള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശവുമായി പോലീസ്.

ഏറ്റുമാനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നല്‍കിയ അറിയിപ്പിലാണ് അടയ്ക്കാനുള്ള നിര്‍ദ്ദേശം. രാവിലെ ആറ് മണിമുതല്‍ പരിപാടി അവസാനിക്കും വരെ കോവില്‍പാടം റോഡിലെയും പാലാ റോഡിലെയും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദിയായിരിക്കുമെന്നാണ് പോലീസ് ഇന്‍സ്‌പെക്ടറുടെ ഇണ്ടാസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments