EducationNews

പ്ലസ് വൺ പ്രവേശനം: സീറ്റ് കിട്ടാത്തവർക്ക് അവസാന അവസരം; സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷാ സമർപ്പണം ജൂൺ 28, ശനി രാവിലെ 10 മണി മുതൽ ആരംഭിക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും ഇതൊരു അവസാന അവസരമാണ്.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള സ്കൂൾ തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ 28 ന് രാവിലെ 9 മണിക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in-ൽ പ്രസിദ്ധീകരിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

  • മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്.
  • പല കാരണങ്ങൾകൊണ്ട് ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം.
  • അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക്, തെറ്റുകൾ തിരുത്തി അപേക്ഷ പുതുക്കി നൽകാം.

ആർക്കൊക്കെ അപേക്ഷിക്കാൻ കഴിയില്ല?

  • നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ (മെറിറ്റ്, സ്പോർട്സ്, മാനേജ്മെന്റ്) പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക്.
  • മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാതിരുന്നവർക്ക്.
  • പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവർക്ക്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷകർ നാളെ രാവിലെ 9 മണിക്ക് വെബ്സൈറ്റിൽ വരുന്ന ഒഴിവുകൾ പരിശോധിച്ച്, താല്പര്യമുള്ള സ്കൂളുകളും കോഴ്സുകളും മുൻഗണനാ ക്രമത്തിൽ നൽകി അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകുന്നതിനും മറ്റ് സംശയങ്ങൾക്കും അടുത്തുള്ള സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളുടെ സഹായം തേടാവുന്നതാണ്.