News

വി.എസിന് ഹൃദയാഘാതം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയിൽ ഹൃദയാഘാതം സ്ഥിരീകരിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ശരീരം ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

വി.എസ്. അച്യുതാനന്ദൻ പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ചുകാലമായി പൊതുരംഗത്തുനിന്നും ഔദ്യോഗിക പദവികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ മകന്റെ വസതിയിലായിരുന്നു അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്നത്.