News

ഗവർണർക്ക് തയ്യൽക്കാരനെ വേണം; ശമ്പളം 30000 രൂപ മുതൽ ലഭിക്കും

ഗവർണർക്ക് തയ്യൽക്കാരനെ വേണം. ശമ്പളം 30,000 രൂപ മുതൽ ലഭിക്കും. ശമ്പള സ്കെയിൽ 23700- 52600.രാജ്ഭവനിലെ ടെയിലർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. 23700- 52600 ശമ്പള സ്കെയിലിൽ ടെയിലർ തസ്തികയിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 30 ന് മുൻപ് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പിൽ അപേക്ഷകൾ സമർപ്പിക്കണം.

കാർപെൻ്റർ, തയ്യൽക്കാരൻ തുടങ്ങി 172 ഓളം തസ്തികകൾ രാജഭവനിലുണ്ട് . ഇതുകൂടാതെ 100 ഓളം ദിവസവേതന ജീവനക്കാരും രാജ്ഭവനിലുണ്ട്. 13.94 കോടിയാണ് 2025-26 ലെ ബജറ്റിൽ രാജഭവനായി നീക്കി വച്ചിരിക്കുന്നത്. ഇത് തീരുന്ന മുറക്ക് അധിക ഫണ്ടും അനുവദിക്കും.