News

വയനാട് ടൗൺഷിപ്പ് : പ്രീ പ്രൊജക്ട് ചെലവ് 40.03 ലക്ഷം! ഊരാളുങ്കലിന് പണം കൈമാറി

ഊരാളുങ്കലിന് 40.03 ലക്ഷം അനുവദിച്ചു. വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ പ്രീ- പ്രൊജക്ട് ചെലവിനായി 40.03 ലക്ഷം രൂപ ആണ് ഊരാളുങ്കലിന് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 40.03 ലക്ഷം വയനാട് ജില്ലാ കളക്ടർക്ക് കൈമാറി.

വയനാട് ജില്ലാ കളക്ടർ ഈ തുക അടിയന്തിരമായി ഊരാളുങ്കൽ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകണമെന്നും ഈ മാസം 17 ന് റവന്യു വകുപ്പിൽ നിന്ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നു.

അതേ സമയം 765.36 കോടി രൂപ വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചെങ്കിലും ചെലവാക്കിയത് 36.81 കോടി മാത്രമാണ്. ജൂലൈ 30 നായിരുന്നു വയനാട് ദുരന്തം. വയനാട് പുനരധിവാസത്തിൽ ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകിയില്ലെങ്കിലും പുനരധിവാസ പ്രവർത്തനങ്ങൾ പതിവ് പോലെ മെല്ലെപ്പോക്കിലാണ്.