Malayalam Media LIve
ഇറാഖിനെതിരെ ഇസ്രായേലിന്റെ സർജിക്കൽ സ്ട്രൈക്ക്
2025 ജൂൺ 13-ലെ ഇറാനിലെ ആണവ നിലയങ്ങളെ ഇസ്രായേൽ ആക്രമിക്കുകയും പ്രധാന ജനറൽമാരെയും ശാസ്ത്രജ്ഞരെയും വധിക്കുകയും ചെയ്തു. പക്ഷേ, ഇതാദ്യമായല്ല ഇസ്രായേൽ മറ്റ് ഇസ്ലാമിക രാജ്യങ്ങളുടെ ആണവ പദ്ധതികളെ ലക്ഷ്യം വെക്കുന്നത്. 1981-ൽ ഇറാഖിന്റെ ആണവ പദ്ധതി തകർക്കാൻ ഇസ്രായേൽ നടത്തിയ സർജിക്കൽ സ്ട്രയ്ക്കാണ് “ഓപ്പറേഷൻ ഓപ്പറ”. 1976-ൽ ‘Ozirak’ എന്ന് പേരുള്ള 70 മെഗാവാട്ട് ഗവേഷണ റിയാക്ടർ ഇറാഖിന് ഫ്രഞ്ച് സർക്കാർ നൽകി. സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഈ റിയാക്ടറുകൾ പ്രവർത്തിച്ചുതുടങ്ങിയാൽ പക്ഷേ അത് ആയുധ നിലവാരമുള്ള പ്ലൂട്ടോണിയം നിർമ്മിക്കാൻ ഇറാഖ് ഉപയോഗിക്കാമെന്നും ഇത് തങ്ങൾക്ക് വലിയ ഭീഷണിയാണെന്നും ഇസ്രായേൽ വാദിച്ചു. അങ്ങനെ ‘ഓപ്പറേഷൻ ഓപ്പറ’ എന്ന പേരിൽ ഇറാഖിനെതിരെ ഇസ്രായേൽ നടപ്പാക്കിയ ആക്രമണ പദ്ധതിയെക്കുറിച്ച് അറിയാൻ വീഡിയോ കാണുക.