
തിരുവനന്തപുരത്ത് വെള്ളിയാഴ്ച വിവിധ തസ്തികകളിൽ ഇന്റർവ്യൂ; നിരവധി ഒഴിവുകൾ
തിരുവനന്തപുരം: ജില്ലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ജൂൺ 13ന് അഭിമുഖം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഇൻ്റർവ്യൂവിൽ മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് തസ്തികകൾ ഉൾപ്പെടെ നിരവധി ഒഴിവുകളുണ്ട്. സീനിയർ ഏജൻസി റിക്രൂട്ട്മെന്റ് ആൻഡ് ഡവലപ്മെന്റ് മാനേജർ, എക്സിക്യൂട്ടീവ് ഏജൻസി റിക്രൂട്ട്മെന്റ് ആൻഡ് ഡെവലപ്മെന്റ് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, സെയിൽസ് എക്സിക്യൂട്ടീവ്/ബിസിനസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ട്രെയിനീസ്, സൈറ്റ് എൻജിനിയർ ആൻഡ് ക്വാളിറ്റി സർവേയർ, അക്ക്യുസിഷൻ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
40 വയസ്സാണ് ഉയർന്ന പ്രായപരിധി. മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2992609, 8921916220.