
അന്ന് മോഹൻലാൽ ഫുഡ് കഴിച്ചില്ല! ദേഷ്യം സ്വയം കൺട്രോൾ ചെയ്ത താരത്തെക്കുറിച്ച് മണിയൻപിള്ള രാജു
മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ മാത്രമല്ല, അതിനപ്പുറത്തേക്ക് നാടകങ്ങളിലൂടെയും ഗാനങ്ങളിലൂടെയും സ്റ്റേജ് പെർഫോമൻസികുളിലൂടെയും പതിറ്റാണ്ടുകളായി ലോകത്തെമ്പാടുമുള്ള കലാ ആസ്വാദകരെ മോഹൻലാൽ അത്ഭുതപ്പെടുത്താറുണ്ട്. സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും സിനിമക്കാർ പ്രകീർത്തിക്കാറുമുണ്ട്.
മോഹൻലാലിന്റെ സഹപ്രവർത്തകനും കുട്ടിക്കാലം മുതലുള്ള പരിചയക്കാരനുമായ മണിയൻപിള്ള രാജു പറയുന്നത് മോഹൻലാലിന്റെ ദേഷ്യത്തെക്കുറിച്ചാണ്. മോഹൻലാൽ ആരോടെങ്കിലും ദേഷ്യപ്പെടുന്നതായി താൻ കണ്ടിട്ടില്ലെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ മണിയൻ പിള്ള രാജു പറഞ്ഞു. ഒരിക്കൽ എങ്കിലും അദ്ദേഹം ദേഷ്യത്തിന്റെ വക്കോളമെത്തിയ അവസരത്തെക്കുറിച്ചും മണിയൻപിള്ള രാജു ഓർത്തെടുത്തു.
മോഹൻലാൽ, ശ്രീനിവാസൻ, മുകേഷ്, ശ്രീനിവാസൻ ടീം ഒരുമിച്ച ടീം ഒരുമിച്ച അക്കരെ അക്കരെ അക്കരെ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. അമേരിക്കയിൽ വെച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്. ഒരുദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ മോഹൻലാൽ തയ്യാറായില്ല. താൻ ഉച്ചക്ക് കഴിച്ചോളാമെന്ന് പറഞ്ഞ് അദ്ദേഹം ഷൂട്ടിങ് തുടർന്നു.

എന്നാൽ, ഉച്ചക്ക് കൃത്യമായി ഭക്ഷണം വന്നില്ല. സിനിമയിലെ പ്രധാന നടിയായിരുന്ന പാർവതി ഉൾപ്പെടെയുള്ളവർക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കാതെ വന്നു. വിശപ്പുകൊണ്ട് കണ്ണുനിറയുന്ന അവസ്ഥയിലായിരുന്നു പാർവ്വതി. ഭക്ഷണം കൃത്യസമയത്ത് എത്തിക്കാൻ പ്രൊഡക്ഷൻ ഹൗസ് പരാജയപ്പെട്ടു. എന്നാൽ, തന്റെ കൈയിലുണ്ടായിരുന്ന ഹോട്ട് ഡോഗ് നൽകി തൽക്കാലത്തേക്ക് പാർവതിയെ ആശ്വസിപ്പിച്ചു.
അതിന് പിന്നാലെ മോഹൻലാൽ എത്തി, രാവിലെ പ്രഭാതഭക്ഷണം കഴിക്കാതിരുന്ന മോഹൻലാൽ കൈയൊക്കെ കഴുകി കഴിക്കാനായിരുന്നു ഇരുന്നപ്പോഴാണ് ഭക്ഷണം എത്തിയില്ലെന്ന കാര്യം അറിയുന്നത്. പ്രത്യേകിച്ച് ഒന്നും പറയാതെ നിരാശയോടെ തലയാട്ടി മോഹൻലാൽ എഴുന്നേറ്റു പോയി. അന്നത്തെ ദിവസം മോഹൻലാൽ ഭക്ഷണം കഴിച്ചില്ല. “കഴിച്ചാൽ എനിക്ക് ദേഷ്യം വരും. ഞാൻ എന്റെ ദേഷ്യം സ്വയം കൺട്രോൾ ചെയ്യുകയാണെന്ന്” പറഞ്ഞാണ് മോഹൻലാൽ കഴിക്കാതിരുന്നത്. അന്ന് ഒരു ദിവസം മാത്രമാണ് മോഹൻലാലിനെ ദേഷ്യത്തിന്റെ അടുത്തോളം എത്തി കണ്ടതെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
English summery: Actor Maniyanpilla Raju, a close associate and childhood acquaintance of Malayalam superstar Mohanlal, recently shared an anecdote highlighting Mohanlal’s exceptional self-control, particularly regarding anger. In an interview with The New Indian Express, Raju stated he has rarely, if ever, seen Mohanlal get angry with anyone.