
ക്ഷാമബത്ത 7 ശതമാനം പ്രഖ്യാപിക്കാൻ കെ.എൻ. ബാലഗോപാൽ; കുടിശിക ഉണ്ടാകില്ല
ക്ഷാമബത്ത ഈ സാമ്പത്തിക വർഷം രണ്ട് ഗഡുവിൽ കൂടുതൽ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ നിലവിൽ 6 ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക . 18 ശതമാനം ആണ് ക്ഷാമബത്ത കുടിശിക . ജൂലൈ പ്രാബല്യത്തിൽ കേന്ദ്രം 3 ശതമാനം കേന്ദ്ര ജീവനക്കാർക്ക് പ്രഖ്യാപിക്കും. ഇതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 7 ഗഡുക്കളായി ഉയരും. അതായത് 21 ശതമാനം ക്ഷാമബത്ത കുടിശിക ആകും.
ഈ സാമ്പത്തിക വർഷം ഒരു ഗഡു ക്ഷാമബത്ത സർക്കാർ അനുവദിച്ചിരുന്നു. ഏപ്രിൽ മാസത്തെ ശമ്പളത്തിലാണ് 3 ശതമാനം ക്ഷാമബത്ത അനുവദിച്ചത്. ബാലഗോപാലിൻ്റെ പ്രഖ്യാപനം യാത്ഥാർത്ഥ്യം ആയാൽ ഈ സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് രണ്ട് ഗഡു ക്ഷാമബത്ത കൂടി ലഭിക്കും.
2022 ജൂലൈയിലെ 3 ശതമാനവും 2023 ജനുവരിയിലെ 4 ശതമാനവും ആകും ബാലഗോപാൽ പ്രഖ്യാപിക്കുക. പ്രഖ്യാപിക്കുന്ന 7 ശതമാനം ക്ഷാമബത്തക്ക് പതിവ് പോലെ കുടിശിക ഉണ്ടായിരിക്കില്ല.
കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:
- 01.07.22 3 %
- 01.01.23 4 %
- 01.07.23 3 %
- 01.01.24 3 %
- 01.07.24 3 %
- 01.01.25 2%
- ആകെ : 18 %