
Kerala Government News
ലോട്ടറി സമ്മാനഘടനയിൽ മാറ്റം വരുന്നു; 5000 രൂപയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കും
സംസ്ഥാന ഭാഗ്യക്കുറി എടുക്കുന്നവർക്ക് സന്തോഷവാർത്ത. കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന രീതിയിൽ സമ്മാനഘടന പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ആലപ്പുഴയിൽ നിർണായക പ്രഖ്യാപനം നടത്തിയത്.
അയ്യായിരം രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും, നിർത്തിവെച്ചിരുന്ന രണ്ടായിരം, ഇരുന്നൂറ് രൂപ സമ്മാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യും. ഒന്നര ലക്ഷത്തോളം ആളുകൾ ലോട്ടറി മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും, ക്ഷേമ പദ്ധതികൾക്കായി 43 കോടി രൂപ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു
ആലപ്പുഴയിൽ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രധാന മാറ്റങ്ങൾ:
- ₹5000 സമ്മാനങ്ങളുടെ എണ്ണം കൂട്ടും.
- ₹2000 സമ്മാനം പുനഃസ്ഥാപിക്കും.
- ₹200 സമ്മാനം തിരികെ കൊണ്ടുവരും.