
പുരാവസ്തു വകുപ്പിൽ 38+ ഒഴിവുകൾ; മ്യൂസിയം ഗൈഡ് ആകാനും അവസരം
സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലെ വിവിധ പ്രോജക്ടുകളിലേക്ക് 38-ൽ അധികം ഒഴിവുകളുണ്ട്. കേരള ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് ഈ താൽക്കാലിക നിയമനങ്ങൾ നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 26 വരെ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളും യോഗ്യതകളും:
- പ്രോജക്ട് ട്രെയിനി (ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ട്): കെമിസ്ട്രിയിൽ പിജി ആണ് അടിസ്ഥാന യോഗ്യത. പിജി ഇല്ലാത്തപക്ഷം കെമിസ്ട്രിയിൽ ബിരുദമുള്ളവരെയും, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ആർക്കൈവൽ സ്റ്റഡീസ്/കൺസർവേഷനിൽ ഡിപ്ലോമ നേടിയവരെയും പരിഗണിക്കും.
- ബൈൻഡർ (ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പ്രോജക്ട്): പത്താം ക്ലാസ് ജയവും ബുക് ബൈൻഡിങ്ങിൽ എൻസിവിടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ ഇൻ ബുക് ബൈൻഡിങ് (ലോവർ)/എംജിടിഇ (ലോവർ) ജയവുമാണ് യോഗ്യത.
- പ്രോജക്ട് ട്രെയിനി (കാർട്ടോഗ്രാഫിക് റെക്കോർഡ്സ് ശാസ്ത്രീയ സംരക്ഷണം പ്രോജക്ട്): കെമിസ്ട്രിയിൽ പിജി അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/കൺസർവേഷനിൽ ഡിപ്ലോമയും.
- സൂപ്പർവൈസർ (കാർട്ടോഗ്രാഫിക് റെക്കോർഡ്സ് ശാസ്ത്രീയ സംരക്ഷണം പ്രോജക്ട്): കെമിസ്ട്രിയിൽ പിജിയും കാർട്ടോഗ്രാഫിക് റെക്കോർഡ് മേഖലയിൽ 2 വർഷത്തെ പരിചയവും ആവശ്യമാണ്. ഈ യോഗ്യതയില്ലാത്തവർക്ക് Map ഉൾപ്പെടെയുള്ള പുരാരേഖകളുടെ സംരക്ഷണത്തിൽ 10 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിലും അപേക്ഷിക്കാം (ഇവർക്ക് പ്രായപരിധിയില്ല).
- സൂപ്പർവൈസർ (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): ഏതെങ്കിലും വിഷയത്തിലുള്ള പിജിയും ആർക്കൈവൽ സ്റ്റഡീസ്/ആർക്കിയോളജി/മ്യൂസിയോളജി/കൺസർവേഷനിൽ പിജി ഡിപ്ലോമയും.
- പ്രോജക്ട് ട്രെയിനി (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/മ്യൂസിയോളജിയിൽ പിജി ഡിപ്ലോമയും.
- ഡിടിപി ഓപ്പറേറ്റർ (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): പ്ലസ് ടു ജയം, ടൈപ്റൈറ്റിങ് ലോവർ (ഇംഗ്ലിഷ് & മലയാളം), വേഡ് പ്രോസസിങ്, ഡിടിപി സർട്ടിഫിക്കറ്റ് കോഴ്സ് ജയം എന്നിവയാണ് യോഗ്യത.
- സൂപ്പർവൈസർ (താളിയോല രേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): എംഎ മാനുസ്ക്രിപ്റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ് എന്നിവയിൽ പരിജ്ഞാനം, ലിപ്യന്തരണത്തിൽ 6 മാസത്തെ പരിചയം എന്നിവയാണ് യോഗ്യത.
- പ്രോജക്ട് ട്രെയിനി (താളിയോല രേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): എംഎ മാനുസ്ക്രിപ്റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ് എന്നിവയിൽ പരിജ്ഞാനം, ലിപ്യന്തരണത്തിൽ മുൻപരിചയം എന്നിവ അഭികാമ്യം.
പ്രായപരിധി സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജനനത്തീയതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ്, പാർക് വ്യൂ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26 ആണ്.
മ്യൂസിയം ഗൈഡ്: 25 ഒഴിവുകൾ
കേരള പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് 25 മ്യൂസിയം ഗൈഡുകളെയും താൽക്കാലികമായി നിയമിക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്ക് മെയ് 19 വരെ അപേക്ഷിക്കാം.
യോഗ്യത: ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/മലയാളം (സംസ്കാര പൈതൃക പഠനം) എന്നിവയിലൊന്നിൽ ബിരുദവും ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ പിജിയോ ആർക്കിയോളജി/മ്യൂസിയോളജി/ടൂറിസം എന്നിവയിലൊന്നിൽ പിജി ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 36 വയസ്സ് കവിയരുത്.
അപേക്ഷിക്കേണ്ട വിധം:
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ യോടൊപ്പം ജനനത്തീയതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം മുകളിൽ പുരാരേഖാ വകുപ്പ് ഒഴിവുകൾക്കായി നൽകിയിട്ടുള്ള ഇതേ വിലാസത്തിൽ (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ്, പാർക് വ്യൂ, തിരുവനന്തപുരം-33) അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ മെയ് 19-നകം ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്കായി www.museumkeralam.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.