Kerala Government News

രാജകുടുംബാംഗങ്ങളുടെ പെൻഷന് കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ മുൻ രാജകുടുംബാംഗങ്ങൾക്കും നാട്ടുരാജാക്കന്മാർക്കും പെൻഷൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഓരോ വർഷവും ചെലവഴിക്കുന്നത് കോടികൾ. ഈ സാമ്പത്തിക വർഷം ഇതിനായി ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 5,37,35,000 രൂപയാണ് (5.37 കോടി).

പെൻഷൻ തുക താഴെ നൽകുന്നു:

  • കോഴിക്കോട് സാമൂതിരി കുടുംബത്തിനുള്ള പെൻഷൻ – 2.53 കോടി രൂപ
  • മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള അലവൻസും പെൻഷനും – 2.37 കോടി രൂപ
  • തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്കുള്ള അലവൻസുകളും പെൻഷനും – 36 ലക്ഷം രൂപ
  • കൊച്ചി രാജകുടുംബാംഗങ്ങൾക്കുള്ള അലവൻസുകളും പെൻഷനും – 1.35 ലക്ഷം രൂപ
  • മുൻ കൊച്ചി മഹാരാജാവിന്റെ കൊട്ടാരം പെൻഷൻകാർക്ക് – 10 ലക്ഷം രൂപ

ഇങ്ങനെയാണ് സംസ്ഥാന സർക്കാർ രാജകുടുംബാംഗങ്ങൾക്കും നാട്ടുരാജാക്കന്മാർക്കും പെൻഷൻ നൽകാനായി ഒരു വർഷം ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ.