
നാട്ടുരാജാക്കൻമാരുടെ പെൻഷന് 2011 മുതൽ മുൻകാല പ്രാബല്യം; കുടിശിക പണമായി നൽകും
ഫാമിലി & പൊളിറ്റിക്കൽ പെൻഷൻ വാങ്ങുന്ന കേരളത്തിലെ മുൻ നാട്ടുരാജാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിമാസ പെൻഷൻ തുക 1000 രൂപയിൽ നിന്നും 3000 രൂപയായി വർധിപ്പിച്ചതിന് മുൻകാല പ്രാബല്യം. 29.10.2017 തീയതി മുതൽ പ്രാബല്യത്തിൽ വർദ്ധിപ്പിച്ചതിനാണ് 2011 മുതല്‍ മുൻകാല പ്രാബല്യം അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ മീനച്ചിൽ ഞാവക്കാട് കുടുംബാംഗങ്ങൾക്ക് മാത്രം 01.01.2011 മുതൽ മുൻകാല പ്രാബല്യത്തോടെ 3000 രൂപ പെൻഷൻ തുകയായി നൽകിവരുന്നത് പരിഗണിച്ചാണ് മറ്റുള്ള മുൻ നാട്ടുരാജക്കൻമാർക്കും വർദ്ധിപ്പിച്ച പ്രതിമാസ പെൻഷൻ തുക 01.01.2011 മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ തീരുമാനിച്ചത്.
01.01.2011 മുതൽ 29.10.2017 വരെയുള്ള പെൻഷൻ കുടിശ്ശിക തുക ആറ് തുല്യ ഗഡുക്കളായി 2025-26 സാമ്പത്തിക വർഷത്തിൽ 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള മാസങ്ങളിലായി (2025 ഏപ്രിൽ, ജൂൺ, ആഗസ്റ്റ്, ഒക്ടോബർ, ഡിസംബർ, 2026 ഫെബ്രുവരി) വിതരണം ചെയ്യുന്നതാണെന്നും ഉത്തരവില്‍ പറയുന്നു