കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.
കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക ഈ സർക്കാരിൻ്റെ കാലത്ത് കൊടുത്ത് തീർക്കാൻ കഴിയുമോ? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ
- പി.ആർ. ശ്രീജേഷ് കുടുംബ സമേതം കേരളം വിടുന്നു
- വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിനെ സന്തോഷിപ്പിക്കാന്‍
- ലോട്ടറി, മദ്യം: ഒരു വർഷം ഖജനാവിൽ എത്തുന്നത് 31618 കോടിയെന്ന് കെ.എൻ. ബാലഗോപാൽ
- ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച് സെറ്റോ! ജനുവരി 22നാണ് പണിമുടക്ക്