
ക്ഷാമബത്ത 2 ശതമാനം വർദ്ധിപ്പിച്ച് തമിഴ്നാട്; കുടിശിക പണമായി നൽകും!
ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി തമിഴ്നാട്
ക്ഷാമബത്ത വർദ്ധിപ്പിച്ച് തമിഴ്നാട് സർക്കാർ. 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്തയാണ് വർദ്ധിപ്പിച്ചത്. പെൻഷൻകാർക്ക് 2 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു.
ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി തമിഴ്നാട്. കേന്ദ്ര നിരക്കിലെ ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഇതോടെ ലഭിക്കും. 2025 ജനുവരി മുതലുള്ള കുടിശിക പണമായി ലഭിക്കും. ഇതുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ആണ് സർക്കാർ ജീവനക്കാർക്കായി തമിഴ്നാട് മുഖ്യമന്ത്രി എ.കെ. സ്റ്റാലിൻ ഇന്നലെ പ്രഖ്യാപിച്ചത്.
ചെന്നൈ: സർക്കാർ ജിവനക്കാർ ക്കും പെൻഷൻകാർക്കുമുള്ള ഡി. എ രണ്ട് ശതമാനം വർദ്ധിപ്പിച്ച് ത മിഴ്നാട് സർക്കാർ. 16 ലക്ഷം ജീവനക്കാർക്കും അദ്ധ്യാപകർക്കും, പെൻഷൻകാർക്കും ഇത്ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ വിവാഹ അഡ്വാൻസ് അഞ്ചുലക്ഷമായി ഉയർത്തി. നേരത്തെ സ്ലീ പുരുഷ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്ന വിവാഹ അഡ്വാൻസ് യഥാക്രമം 10,000 രൂപയും 6,000 രൂപയും ആയിരുന്നു.
ഉത്സവങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള നിലവിലുള്ള അഡ്വാൻസുകൾ വർദ്ധിപ്പിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. ഉത്സവ അഡ്വാൻസ് ഇപ്പോൾ നൽകുന്ന 1,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തും. വൊക്കേഷണൽ കോഴ്സുകൾക്കുള്ള വിദ്യാഭ്യാസ അഡ്വാൻസ് 1,00,000 രൂപയായും കല, ശാസ്ത്രം, പോളിടെക്നിക് എന്നിവയ്ക്കുള്ള തുക 50,000 രൂപയായും വർധിക്കും.
പൊങ്കൽ ഉത്സവ ബോണസ് 1,000 രൂപയായി വർദ്ധിപ്പിച്ചു. നേരത്തെ 500 രൂപയായിരുന്നു. പെൻഷൻകാരെ അവരുടെ കുടുംബത്തോടൊപ്പം ഉത്സവം ആഘോഷിക്കുന്നതിന് നിലവിലുള്ള 4,000 രൂപയുടെ ഉത്സവ അഡ്വാൻസ് 6,000 രൂപയായി ഉയർത്തും.