
ശമ്പളം 27.23 ലക്ഷം! വേണ്ടെന്ന് വച്ച മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ
ശമ്പളം വേണ്ടെന്ന് വച്ച മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. 32000 ഡോളറാണ് മാർപ്പാപ്പക്ക് പ്രതിമാസ സ്റ്റൈപ്പൻ്റായി ലഭിക്കുന്നത്. ഏകദേശം 27.23 ലക്ഷം രൂപ.
ഈ തുക പാവപ്പെട്ടവർക്കായുള്ള ട്രസ്റ്റിന് കൈമാറാനായിരുന്നു മാർപ്പാപ്പയുടെ നിർദ്ദേശം. മാർപ്പാപ്പയാകുന്നതിന് മുൻപും പള്ളിയിൽ നിന്നോ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നോ അദ്ദേഹം പ്രതിഫലം സ്വീകരിച്ചിരുന്നില്ല.
2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്പെഷ്യല്‍ എഡിഷന് ലംബോര്‍ഗിനി ഹരിക്കെയ്ന് കമ്ബനി സമ്മാനമായി നല്കി. ഏകദേശം 1.7 കോടി രൂപ ആയിരുന്നു ഇതിന്റെ വില. തനിക്ക് കിട്ടിയ ഈ കാറില്‍ യാത്ര ചെയ്യാന്‍ പോലും അദ്ദേഹം താല്പര്യം കാട്ടിയില്ല. ഈ കാര്‍ ലേലത്തില്‍ വച്ച് അതില്‍ നിന്ന് ലഭിച്ച തുക ദാരിദ്രനിര്‍മാര്‍ജനത്തിനായി അദ്ദേഹം നല്കി.
സമ്പത്തിനോടും സൗകര്യങ്ങളോടും എന്നും അകലം പാലിച്ചിരുന്ന ആളായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.സഭയെ ആത്മിയമായി മുന്നോട്ട് നയിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ മുഴുവൻ.