
ഐപിഎൽ 2025-ൽ തിങ്കളാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു മാജിക് റണ്ണൗട്ട് . അവസാന ഓവറിലെ രണ്ടാം പന്തിലാണ് സംഭവം നടന്നത്. ധോണി വിക്കറ്റ് കീപ്പിംഗ് സ്ഥാനത്ത് നിന്ന് നോൺ-സ്ട്രൈക്കറുടെ എൻഡിൽ സ്റ്റമ്പുകൾ ക്ക് നേരെ എറിഞ്ഞത് കൃത്യമായി പതിച്ചതാണ് സംഭവം. സ്റ്റമ്പിന് പിന്നിൽ നിന്ന് പന്ത് എടുത്ത ധോണിയുടെ അണ്ടർ ആം ത്രോ അബ്ദുൾ സമദിനെ പുറത്താക്കുകയായിരുന്നു.
That smile in the end #Dhoni #LSGvsCSK pic.twitter.com/JLVatZH2GU
— Virender Singh (@vickypleeze) April 14, 2025
ക്യാപ്റ്റൻ ഋഷഭ് പന്ത് മികച്ച അർദ്ധസെഞ്ച്വറിയുടെ പിൻബലത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ (എൽഎസ്ജി) ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ (സിഎസ്കെ) 166/7 എന്ന സ്കോറിലെത്തിക്കാൻ സഹായിച്ചു. ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 40 റൺസ് മാത്രം നേടിയ പന്ത് ഈ മത്സരത്തിൽ 49 പന്തിൽ നിന്ന് 63 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മോശം തുടക്കമാണ് ലഭിച്ചത്. ഖലീൽ അഹമ്മദ് സീസണിൽ ആദ്യ ഓവറിൽ കാഴചവെക്കുന്ന മികച്ച പ്രകടനം തുടർന്നു, രാഹുൽ ത്രിപാഠിയുടെ മികച്ച ഡൈവിംഗ് ക്യാച്ചിലൂടെ ഓപ്പണർ ഐഡൻ മാർക്രത്തെ പുറത്താക്കി
അൻഷുൽ കാംബോജ് , ഫോമിലായിരുന്ന നിക്കോളാസ് പൂരനെ പുറത്താക്കിയതോടെ സിഎസ്കെ എൽഎസ്ജിപ്രതിരോധത്തിലാക്കി . നാല് ഓവറിൽ എൽഎസ്ജി 23/2 എന്ന നിലയിലായിരുന്നു. പന്ത് മതീഷ പതിരണയെ രണ്ട് സിക്സറുകളിലേക്ക് പറത്തി, 42 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം ഋഷഭ് പന്ത് 2025 സീസണിലെ തന്റെ ആദ്യ ഐപിഎൽ അർദ്ധശതകം തികച്ചു. പതിരണയുടെ 18-ാം ഓവറിൽ എൽഎസ്ജി 18 റൺസ് നേടി.