
ക്ഷാമബത്ത 3 ശതമാനം കൂടി അനുവദിക്കും! കുടിശിക ഉണ്ടാവില്ല
- തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നിർണായക നീക്കം
ക്ഷാമബത്ത ഒരു ഗഡു കൂടി അനുവദിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഒരു ഗഡു ക്ഷാമബത്ത കൂടി അനുവദിക്കും. 3 ശതമാനം ആണ് അനുവദിക്കുക. 2022 ജൂലൈ പ്രാബല്യത്തിലുള്ള ക്ഷാമബത്തയാണ് അനുവദിക്കുന്നത്. എന്നാൽ കുടിശിക ഉണ്ടാവില്ല. 2021 ൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്തക്ക് ഒന്നും അർഹതപ്പെട്ട കുടിശിക അനുവദിക്കാറില്ല.
ഐ എ എസ്, ഐ.പി.എസ്, ജുഡിഷ്യൽ ഓഫിസർമാർ എന്നിവർക്ക് മാത്രമേ പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് ബാലഗോപാൽ കുടിശിക അനുവദിക്കാറുള്ളു.നിലവിൽ 18 ശതമാനം ക്ഷാമബത്തയാണ് കുടിശിക . 2022 ജനുവരിയിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ ആണ്. സെപ്റ്റംബറിലെ ശമ്പളത്തിൽ ആയിരിക്കും ക്ഷാമബത്ത അനുവദിക്കുക. പെൻഷൻകാർക്ക് സെപ്റ്റംബറിലെ പെൻഷനോടൊപ്പം ക്ഷാമ ആശ്വാസം ലഭിക്കും. അവർക്കും കുടിശിക ഉണ്ടാവില്ല. സെപ്റ്റംബറിൽ 3 ശതമാനം ക്ഷാമബത്ത അനുവദിച്ചാലും കുടിശിക 6 ഗഡുക്കൾ ആയി തുടരും.
കേന്ദ്രം 2025 ജൂലൈ പ്രാബല്യത്തിൽ പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കും. ഇതോടെയാണ് സെപ്റ്റംബറിൽ ഒരു ഗഡു തന്നാലും കേരളത്തിലെ കുടിശിക 6 ഗഡുക്കളായി തുടരുന്നത്.
കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:
- 01.07.22 3 %
- 01.01.23 4 %
- 01.07.23 3 %
- 01.01.24 3 %
- 01.07.24 3 %
- 01.01.25 2%
- ആകെ : 18 %