
ഐപിഎൽ കരിയറിലെ തന്റെ 22ാമത് അർധ സെഞ്ച്വറി പൂർത്തിയാക്കി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുബ്മാൻ ഗിൽ. 38 ബോളുകളില്‍ നിന്ന് 60 റണ്‍സ് നേടിയ ഗില്ലിനെ അവേശ് ഖാന്റെ പന്തില്‍ ബൌണ്ടറിയില്‍ വെച്ച് മികച്ച ഒരു ക്യാച്ചിലൂടെ ഐഡണ്‍ മക്രം പുറത്താക്കി. ആറ് ബൌണ്ടറിയുടെയും ഒരു സിക്സിന്റെയും പിൻബലത്തോടെയാണ് ഗില്ല് തന്റെ 60 റണ്‍സുകള്‍ നേടിയത്. ലക്‌നൗവിനെതിരെ മികച്ച ബാറ്റിംഗ് തുടക്കമാണ് സായി സുദർശനോടൊപ്പം ചേർന്ന് ഗില്ല് നല്‍കിയത്. ഇരുവരും 12.1 ഓവറുകളില്‍ 120 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു.

ടോസ് നേടിയ ലക്‌നൗ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരുടീമിലും ഓരോ മാറ്റങ്ങൾ. മകളുടെ അസുഖം കാരണം മിച്ചൽ മാർഷ് പുറത്തേക്ക് പോകുകയും ഹിമ്മത് സിങ് ടീമിലുൾപ്പെടുകയും ചെയ്തു. എല്ലാതാരങ്ങളും സംഭാവനകള്‍ നല്‍കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഗുജറാത്ത ടീം ക്യാപ്റ്റൻ ശുബ്മാൻ ഗില്‍ അഭിപ്രായപ്പെട്ടു. അവസാനത്തെ രണ്ട് വിജയങ്ങള്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയതായി ലക്നൌ സൂപ്പർ ജെയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്ത് പറഞ്ഞു.
അഞ്ച് മൽസരങ്ങൾ വീതം കളിച്ച ഇരു ടീമുകളിലും ഗുജറാത്ത് 4 വിജയങ്ങളും ലക്‌നൗ മൂന്നു വിജയങ്ങളും നേടി, പോയിന്റ് പട്ടികയിൽ GT ഒന്നാം സ്ഥാനത്തും ലക്നൗ ആറാം സ്ഥാനത്തുമാണുള്ളത്. മോശം ബാറ്റിംഗ് ഫോം തുടരുന്ന ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന് ഇന്ന് വലിയ പരീക്ഷണമാണു നേരിടേണ്ടി വരുന്നത്. നിക്കോളാസ് പുരാൻ, ഐഡൻ മർക്രം, മിച്ചൽ മാർഷ് എന്നിവർ റൺസ് നേടുന്നത് പന്തിന് ആശ്വാസമാണ്.
ബിസിസിഐ യുടെ പിഴ ലഭിച്ചിട്ടും വിവാദ ആഘോഷരീതികൾ തുടർന്നു കൊണ്ടിരിക്കുന്ന ദിഗ് വേഷ് രതിയുടെ ഇന്നത്തെ പുതിയ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്ന മൽസരമാണിത്.