
ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ സൺ റൈസേഴ്സ് ഇത്തവണ പ്ലേയോഫിലേക്ക് യോഗ്യത നേടുന്നതിനുള്ള അടിത്തറ പാകാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിന്റെ ശ്രമമെന്നോണം ഇന്നു നടക്കുന്ന മൽസരത്തിൽ പഞ്ചാബിനെതിരെ വിജയിക്കുക അനിവാര്യമാണ്. ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ മൂന്നു മൽസരങ്ങൾ പൂർത്തിയാക്കിയ സൺറൈസേഴ്സ് ആദ്യ മൽസരത്തിൽ ഐ പി എല്ലിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടി വിജയിച്ചുവെങ്കിലും തുടർന്നുള്ള മൽസരങ്ങളിൽ പരാജയപ്പെടുകയായിരുന്നു. ആകെ അഞ്ചു മൽസരത്തിൽ ഒരു വിജയം മാത്രമുള്ള ടീം ഇപ്പോൾ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
മികച്ച വിജയങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്സ് മൂന്നു വിജയങ്ങളോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താാണ്. തോൽവിയറിഞ്ഞത് രാജസ്ഥാനെതിരെ മാത്രം. ഐ പി എൽ പതിനെട്ടാം സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റിംഗ് ശരാശരി പഞ്ചാബ് കിംഗ്സിനാണ് മറു ഭാഗത്ത് സൺ റൈസേഴ്സ് മുൻ നിര ബാറ്റർമാരുടെ (ആദ്യ മൂന്ന് ബാറ്റർമാർ ) മോശം ശരാശരിയിൽ രണ്ടാം സ്ഥാനത്താണുുള്ളത്.
ഐപിഎല്ലില്‍ പഞ്ചാബ് ഇതുവരെ കാണാത്ത തരത്തിൽ മികച്ച രീതിയിൽ ആക്രമണോത്സുക ബാറ്റിംഗ് ശൈലിയിൽ കളിക്കുന്നുണ്ട്. പ്രിയാൻഷ് ആര്യ ഉൾപ്പെടെയുള്ള പുതിയ താരങ്ങൾ മികച്ച പ്രകടനം പഞ്ചാബിനു വേണ്ടി കാഴ്ചവെക്കുമ്പോൾ സൺ റൈസേഴ്സിൻ്റെ മുൻ നിര ബാറ്റർമാരായ ട്രാവിസ് ഹെഡ് , അഭിഷേക് ശർമ്മാ, ഇഷാൻ കിഷൻ എന്നിവർ റൺസുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു, ആദ്യ മൽസരത്തിനു ശേഷം തികച്ചും നിറം മങ്ങി ഈ താരങ്ങൾ.
ബോളിംഗ് നിരയിലും ഏറ്റവും മോശം റൺ നിരക്കാണ് ഹൈദരാബാദ് ബോളർമാർ വഴങ്ങുന്നത്, ടൂർണ്ണമെൻ്റിലെ ഏറ്റവും ഉയർന്ന ബോളിംഗ് ശരാശരിയും ഇവർക്കാണ്. മികച്ച സ്വിന്നർ മാരുടെ അഭാവം പ്ലേയിംഗ് ഇലവനിൽ വരുന്നത് മധ്യനിര ഓവറുകളിൽ സീഷാൻ അൻസാരിക്ക് അമിത സമ്മർദ്ദം നൽകുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിനു ശേഷവും തന്റെ ടോപ് ഓർഡർ ആക്രമണാത്മകമായി കളിക്കണമെന്ന് SRH ഹെഡ് കോച്ച് ഡാനിയൽ വെട്ടോറി പറഞ്ഞു, എന്നാൽ അവർ “സാഹചര്യങ്ങളെ മാനിക്കണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കണ്ട പാറ്റ് കമ്മിൻസ് അല്ല ഇത്തവണ, അദ്ദേഹം ഒരു ഓവറിൽ 11.16 റൺസ് വിട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ്, കഴിഞ്ഞ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ 7.30 എന്ന ഇക്കണോമി റേറ്റിൽ നിന്ന് വളരെ അകലെയാണിത്. ഈ സന്ദർഭത്തിൽ, ഐപിഎല്ലിൽ ഇതുവരെ അദ്ദേഹത്തിന്റെ സഹതാരങ്ങളായ മുഹമ്മദ് ഷാമിയും ഹർഷലും ഒരു ഓവറിൽ 9.50 ൽ താഴെ റൺസ് മാത്രമാണ് നേടിയത്. കഴിഞ്ഞ സീസണിൽ മധ്യ ഓവറുകളിൽ അദ്ദേഹം എറിഞ്ഞ പകുതി ഓവറുകളിൽ ഒമ്പത് വിക്കറ്റുകളും ഒരു ഓവറിൽ എട്ട് വിക്കറ്റും നേടിയിരുന്നു.ഡെത്ത് ഓവറുകളാണ് ഈ ഐപിഎല്ലിൽ അദ്ദേഹത്തിന് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്, വിക്കറ്റുകളൊന്നുമില്ല, ഇക്കണോമിറേറ്റ് വളരെ മോശവും.