CricketIPLSports

റൺമല താണ്ടാനാകാതെ മുബൈ; ആവേശപ്പോരാട്ടത്തിൽ വിജയം ബാഗ്ലൂരിന് | IPL 2025

ഇന്ത്യൻ പ്രീമിയർ ലീഗ് 2025- വാംഘണ്ഡെ സ്റ്റേഡിയത്തിൽ റൺ മല തീർത്ത ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ പൊരുതിത്തോറ്റ് മുംബൈ ഇൻഡ്യൻസ്. ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ 222 റൺസുകളുടെ വിജയലക്ഷ്യം മുംബൈക്ക് നൽകി, പിന്തുടർന്ന മുബൈ സധൈര്യം പോരാടിയെങ്കിലും 12 റൺസുകളുടെ പരാജയം നേരിടുകയായിരുന്നു.

പത്തു വർഷങ്ങൾക്കു ശേഷമാണ് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈ വാംഘണ്ഡെ സ്റ്റേഡിയത്തിൽ ഒരു വിജയം നേടുന്നത്. ബാംഗ്ലൂരിനു വേണ്ടി മികച്ച ബോളിംഗ് പ്രകടനം കാഴ്ച വച്ച ക്രുനാൽ പാണ്ഡ്യ RCB യുടെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുബൈ ഇൻഡൻസിന്റെ ആദ്യ മൂന്ന് വിക്കറ്റുകൾ 79 റൺസുകൾ നേടുന്നതിനിടയിൽ നഷ്ടമായി, ഓപ്പണർ രോഹിത് ശർമ്മയും റിക്കൾട്ടണും പതിനേഴ് റൺസുകൾ വീതം നേടി പുറത്തായപ്പോൾ വിൽ ജാക്സ് 22 റൺസുകൾ നേടി. നാലാമൻ സൂര്യകുമാർ യാദവ് 28 റൺസുകൾ കണ്ടെത്തി. 29 പന്തുകളിൽ 56 റൺസുകൾ എടുത്ത തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ, 4 ബൗണ്ടറിയും 4 സിക്സുകളും താരം അടിച്ചു. തകർത്തടിച്ചു കളിച്ച ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 15 പന്തുകൾ നേരിട്ട് 4 സിക്സും 3 ബൗണ്ടറികളും അടക്കം 42 റൺസുകൾ സംഭാവന ചെയ്തത് മുംബൈയ്ക്ക് വിജയ പ്രതീക്ഷ നൽകി. 18ാം ഓവറിൽ തിലക് വർമ്മയും 19 ആം ഓവറിന്റെ ആദ്യ പന്തിൽ ഹാർട്ടിക് പാണ്ഡ്യയും പുറത്തായത് മുബൈക്ക് കനത്ത പ്രഹരമാക്കുകയും വിജയപ്രതീക്ഷ കൈവിടുകയും ചെയ്തു. നാലോവറിൽ 45 റൺസുകൾ വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. യാഷ് ദയൽ , ജോഷ് ഹെയ്സൽ വുഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റും.

ടോസ് നഷ്ടപ്പെട്ട ബാഗ്ലൂരിന് ആദ്യം ബാറ്റിംഗാണ് ലഭിച്ചത്, ആദ്യ ഓവറിൻ്റെ രണ്ടാം പന്തിൽത്തന്നെ ഫിൽ സാർട്ടിനെ ട്രെൻ്റ് ബോൾട്ട് പുറത്താക്കി, തുടർന്ന് ക്രീസിലൊന്നിച്ച വിരാട് കോഹ്ലി – ദേവദത്ത് പഠിക്കൽ കൂട്ടുകെട്ട് 95 റൺസുകൾ വരെ തുടർന്നു. 22 പന്തുകളിൽ 37 റൺസുകളെടുത്ത ദേവദത്തിനെ മലായാളി താരം വിഘേനഷ് പുത്തൂരാണ് ഔട്ടാക്കിയത്.

വിരാട് കോലി 8 ബൗണ്ടറികളും 2 സിക്സും ഉൾപ്പെടെ 42 പന്തുകളിൽ 67 റൺസുകൾ കൂട്ടിച്ചേർത്തു. ഹർദ്ദിക് പാണ്ഡ്യയാണ് കോലിയെ പുറത്താക്കിയത്. 200 സ്ട്രൈക് റേറ്റിൽ തകർത്തടിച്ച ബാഗ്ലൂർ ക്യാപ്റ്റൻ രജത് പടിതാർ 32 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സും പായിച്ച് 64 റൺസുകൾ സംഭാവന ചെയ്തു. പത്തൊൻപതു പന്തുകളി 40 റൺസുകൾ അടച്ചെടുത്ത ജിതേഷ് ശർമ്മയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടുകൾ കൂടിയായപ്പോൾ നിശ്ചിത 20 ഓവറുകളിൽ ബാഗ്ലൂർ ടോട്ടൽ 221 ലേക്ക് എത്തി.

ട്രെൻ്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ എന്നിവർ 2 വിക്കറ്റ് വീതം മുബൈക്ക് വേണ്ടി നേടിയപ്പോൾ വിഘ്നേഷ് പുത്തൂരിന് ഒരു വിക്കറ്റ് കിട്ടി. സീസണിൽ ആദ്യ മൽസരത്തിനിറങ്ങിയ ജസ്പ്രീത് ബുംമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല എങ്കിലും ബോളിംഗ് നിരയൽ മികച്ച ഇക്കണോമി റേറ്റ് താരത്തിൻ്റേതായിരുന്നു. മറ്റു ബോളർമാരെല്ലാം പത്തിനു മുകളിൽ ഇക്കണോമി വഴങ്ങിയപ്പോൾ ബുമ്രയുടേത് 7.25 മാത്രമായിരുന്നു. RCB ക്യാപ്റ്റൻ രജത് പടിതാറാണ് പ്ലേയർ ഓഫ് ദി മാച്ച്.