
ഇൻഡ്യൻ പ്രീമിയർ ലീഗ് 2025– ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപ്പിറ്റല്‍സ് മൽസരത്തിൽ 25 റൺസുകളുടെ തോൽവി നേരിട്ട് ചെന്നൈ. ടീം നേരിടുന്നത് തുടർച്ചയായ മൂന്നാമത്തെ തോൽവി. കെ.എൽ. രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ ഡൽഹി ക്യാപിറ്റിൽസ് 184 റൺസുകൾ നേടി.
ഈ വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറുകൾ പൂർത്തിയാകുമ്പോൾ 158 റൺസുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. പരിക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദി ന് പകരം ധോണിയെ ക്യാപ്റ്റനായി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ഗേയ്ക് വാദ് തന്നെയാണ് ടീമിനെ നയിച്ചത്.
ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ജേക്ക് ഫ്രേസർ മക്‌ഗ്രൂക്ക് പൂജ്യത്തിനു പുറത്തായി, ഖലീൽ അഹമ്മദിനായിരുന്നു വിക്കറ്റ്. മറ്റൊരു ഓപ്പണറായ കെ എൽ രാഹുൽ മികച്ച ഫോമിലേക്കുയർന്നു 51 പന്തുകൾ നേരിട്ട താരം 6 ബൗണ്ടറിയുടെയും മൂന്നു സിക്സും ഉൾപ്പെടെ 77 റൺസുകൾ നേടി. അഭിഷേക് പോറൽ 20 പന്തിൽ 33 റൺസുകൾ എടുത്തു, ക്യാപ്റ്റൻ അക്ഷർ പട്ടേൽ 14 പന്തുകളിൽ 21 റൺസുകൾ, ട്രിസ്റ്റൺ സ്റ്റബ്സ് 12 പന്തിൽ 24 റൺസുകൾ അടിച്ചെടുത്തു. നിശ്ചിത 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ആറു വിക്കറ്റിന് 186 റൺസുകൾ എടുത്തു. ചെന്നെക്ക് വേണ്ടി ഖലീൽ അഹമ്മദ് 2 വിക്കറ്റും രവീന്ദ്ര ജഡേജ, നൂർ അഹമ്മദ്, മഹേഷ് പതിരാണ എന്നിവർ ഓരോ വിക്കറ്റും നേടി.
രണ്ടാം ബാറ്റിംഗിനിറങ്ങിയ ചെന്നെയുടെ മധ്യനിര ബാറ്റർ വിജയ് ശങ്കർ 54 പന്തിൽ 69 റൺസുകൾ നേടി പുറത്താകാതെ നിന്നു. ബാറ്റിംഗ് ഓർഡറിൽ നേരത്തെ യിറങ്ങിയ ധോണി 26 പന്തുകളിൽ 30 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും ഡൽഹിയെ മറികടക്കാനുള്ള റൺസ് സ്കോർ ചെയ്യാനായില്ല. ഓപ്പണർ രചിൻ രവീന്ദ്ര (3), ഡിവോൺ കോൺവേ (13) ക്യാപ്റ്റൻ ഋതുരാജ് ഗേയ്ക്വാദ് (5) എന്നിങ്ങനെയായിരുന്നു മുൻനിര ബാറ്റർമാരുടെ പ്രകടനം.
ശിവം ദുബൈ 18 റൺസുകൾ നേടിയപ്പോൾ രവീന്ദ്ര ജഡേജ 2 റൺസിനു പുറത്തായി.
ഡൽഹിയുടെ വിപ്രാജ് നിഗം രണ്ട് വിക്കറ്റുകൾ എടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക്, കുൽദീവ് യാദവ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
അർധസെഞ്വറി നേടിയ കെ എൽ രാഹുലാണ് പ്ലേയർ ഓഫ് ദി മാച്ച്