
ഗോകുലം: 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചു, വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി
ചെന്നൈ: ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി രംഗത്ത്. ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ആണ് ഇഡി വ്യക്തമാക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നും 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ കൂടുതൽ റെയ്ഡ് നടക്കുന്നതായും ഇഡി അറിയിച്ചു.
1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.
2022-ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം പറയുന്നു. വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ നിയമം (പി.എം.എൽ.എ) എന്നിവ പ്രകാരമാണ് ഇ.ഡിയുടെ നടപടികൾ.
1000 കോടിയുടെ ചട്ട ലംഘനമുണ്ടായെന്നാണ് അനുമാനം. ഗോകുലം ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസുകൾ, വിദേശ സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് സംഘം ലക്ഷ്യമിടുന്നത്. ഗോപാലന്റെ വിവിധ കമ്പനികൾ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നു. 2017 ലും 2023 ലും ആദായനികുതി വിഭാഗം ‘ഗോകുല’ത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായ നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം.
The Directorate of Enforcement (ED) has claimed to have seized ₹1.5 crore in cash and “incriminating documents” in violation of the Foreign Exchange Management Act (FEMA), 1999 following searches conducted on the residential and office premises of Gokulam Gopalan, a producer of the recently released Mohanlal-starrer L2: Empuraan.