CricketIPLSports

‘തല’ നയിച്ചേക്കും; ഇന്ന് ചെന്നൈ ഡൽഹിക്കെതിരെ: മത്സരം ചെപ്പോക്കിൽ വൈകിട്ട് 3.30 ന് | IPL 2025 CSK Vs DC

ഇന്ത്യൻ പ്രീമിയർ ലീഗ് 2025, ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് പകരം മഹേന്ദ്ര സിങ് ധോണി ഇന്ന് ടീമിനെ നയിച്ചേക്കും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30 നാണു മത്സരം തുടങ്ങുന്നത് .

മികച്ച രീതിയിൽ ഈ സീസൺ ആരംഭിച്ച ഡൽഹി ക്യാപിറ്റസൽസ് കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ചു പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി ഇന്നു ചെന്നൈയെ നേരിടുന്നത്. ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന വിന്നിംഗ് കോംപിനേഷനിൽ അധികം മാറ്റങ്ങൾ വരാൻ ഡൽഹി ടീമിൽ ചാൻസില്ല.

യോർക്കർ രാജൻ എന്നറിയപ്പെടുന്ന ടി നടരാജൻ തോൾ പരിക്കിൽ നിന്നും മുക്തനായി എങ്കിലും അന്തിമ ഇലവനിൽ ഉൾപ്പെടുത്തുമോ എന്നുള്ള കാര്യത്തിൽ സംശയമാണ്, ഏപ്രിൽ 10 ന് ബാഗ്ലൂരിനെതിരെയുള്ള മൽസരത്തിൽ ഉൾപ്പെടുത്താനായിരിക്കും ഡെൽഹി ക്യാപിറ്റൽസ് മാനേജ്മെൻറ് പ്ലാൻ ചെയ്യുന്നത്. ചെന്നൈയുടെ മുൻ സൂപ്പർ താരം ഫാഫ് ഡു പ്ലെസിസ് ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് ടീം അംഗമാണ്.

മൂന്നു മൽസരങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഒരു വിജയം മാത്രമാണ് ഇതുവരെ നേടിയത്. നൂർ അഹമ്മദ്, ഖലിൽ അഹമ്മദ് തുടങ്ങിയ ബോളർമാർ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട് എങ്കിലും വിജയത്തിലേക്ക് എത്താൻ കഴിയാത്തത് ചെന്നൈ ക്യാംപിൽ ആശങ്ക പരത്തുന്നുണ്ട്. ഐ പി എൽ ഈ സീസണിൽ ഏറ്റവും കുറഞ്ഞ റൺറേറ്റാണ് പവർപ്ലേയിൽ നേടുന്നത് 7.27. കൂടാതെ മോശം റൺറേറ്റ് ബോളർമാരും വഴങ്ങുന്നു എന്നത് ചെന്നൈ ടീമിന് മറ്റൊരു തലവേദനയാണ്.

ഇൻഡ്യൻ പ്രീമിയർ ലീഗിൽ 5000 റൺസുകൾ നേടാൻ പത്തു റൺസുകൾ മാത്രം അകലെയാണ് ചെന്നൈ ക്യാപ്റ്റൻ ഋതുമാൻ ഗെയ്ക് വാദ്. ചെന്നെ ബാറ്റർ രാഹുൽ ത്രിപാഠിയ്ക്ക് ബാറ്റിംഗ് കോച്ച് മൈക്ക് ഹസ്സി മികച്ച പിന്തുണ നൽകുന്നത് താരത്തിലുള്ള വിശ്വാസമാണ് എടുത്തു കാണിക്കുന്നത്.

ഡൽഹി ക്യാപിറ്റൽസിൻ്റെ എക്സ് ഫാക്ടർ എന്ന് പറയാവുന്ന കുൽദീപ് യാദവിന്റെ പ്രകടനം ആരാധകർ ഉറ്റുനോക്കുകയാണ്, ക്യാപ്റ്റൻ അക്ഷർ പട്ടേലിൽ നിന്നും ഒരു മികച്ച പ്രകടനം തന്നെ ടീമിന് ലഭിച്ചേക്കാം. ഈ സീസണിൽ ചാമ്പ്യൻമാരാകാനുളള യാത്രയിൽ മുൻപന്തിയിൽ നിൽക്കുന്ന ടീമുകളിൽ ഒന്നാണ് ഡെൽഹി ക്യാപ്റ്റിൽസ് .

ഡൽഹി ക്യാപിറ്റൽസ് സാധ്യത ടീം : 1 ഫാഫ് ഡു പ്ലെസിസ്, 2 ജെയ്ക് ഫ്രേസർ-മക്ഗുർക്ക്, 3 അഭിഷേക് പോറൽ (വിക്കറ്റ്), 4 കെ എൽ രാഹുൽ, 5 അക്സർ പട്ടേൽ (ക്യാപ്റ്റൻ), 6 ട്രിസ്റ്റൻ സ്റ്റബ്സ്, 7 അശുതോഷ് ശർമ, 8 വിപ്രരാജ് നിഗം, 9 കുൽദീപ് യാദവ്, 10 മിച്ചൽ, 10 മിച്ചൽ 1 ശർമ്മ/ടി നടരാജൻ

ചെന്നൈ സൂപ്പർ കിങ്‌സ് സാധ്യത ടീം: 1 ഡെവൺ കോൺവേ, 2 രാഹുൽ ത്രിപാഠി, 3 റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ)/രച്ചിൻ രവീന്ദ്ര, 4 ശിവം ദുബെ, 5 വിജയ് ശങ്കർ, 6 രവീന്ദ്ര ജഡേജ, 7 ജാമി ഓവർട്ടൺ/അൻഷുൽ കംബോജ്, 8 എംഎസ് ധോണി (വിക്കറ്റ്), 9 ആർ അശ്വിൻ 1, അശ്വിൻ 1, അഹമ്മദ് 1, 10 മതീശ പതിരണ