
കൊടുത്തത് 27 കോടി, അടിച്ചത് ആകട്ടെ 19 റൺസും. മോഹവില നൽകിയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. 27 കോടിയാണ് ഋഷഭ് പന്തിന് നൽകിയത്. നാല് ഇന്നിംഗ്സുകളിലാണ് പന്ത് നേടിയത് 19 റൺസ് മാത്രമാണ്.
ഐ പി എൽ ജേതാക്കൾക്ക് ലഭിക്കുന്ന പ്രൈസ് മണി 20 കോടിയാണ്. അതിലും 7 കോടി അധികം നൽകി സ്വന്തമാക്കിയ താരം ആണ് ഫോമിലെത്താതെ വിഷമിക്കുന്നത്.0, 15, 2 , 2 എന്നിങ്ങനെയാണ് പന്തിൻ്റെ നാല് മൽസരങ്ങളിലെ സ്കോർ.
മുംബെ ഇന്ത്യൻസിനെ തോൽപിച്ചതോടെ ലക്നൗ പോയിൻ്റ് നിലയിൽ ആറാം സ്ഥാനത്താണ്. മുംബെ ഇന്ത്യൻസ്, ചെന്നെ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ ആണ് ലക്നൗ സൂപ്പർ ജയൻ്റസിന് പിന്നിൽ ഉള്ളത്.പോയിൻ്റ് പട്ടികയിൽ പഞ്ചാബ് കിംഗ്സ് ആണ് ഒന്നാം സ്ഥാനത്ത്.