
- രഞ്ജിത്ത് ടി.ബി
ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 ൽ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ഗുജറാത്ത് ടൈറ്റൻസ് നേരിട്ടപ്പോൾ തികച്ചും വൈകാരികമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയം. ഒരു പിടി ബാംഗ്ലൂർ താരങ്ങളെ ഗുജറാത്ത് മെഗാതാരലേലത്തിൽ സ്വന്തമാക്കിയിരുന്നു ഈ സീസണു മുന്നെ.
ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മുഹമ്മദ് സിറാജ് എന്ന താരത്തെ ബാംഗ്ലൂർ കൈവിടുമെന്ന്, മറ്റേതോ താരത്തെ നിലനിർത്താൻ വേണ്ടിയായിരുന്നു ബാഗ്ലൂരിൻ്റെ ഈ നീക്കം.
യാഥാർത്ഥ്യത്തിൽ ഈ തീരുമാനം ശരിയാണോ എന്നുള്ളത് ഈ സീസണിലെ ഐപിഎൽ ആരാധകരുടെ തർക്ക വിഷയങ്ങളിൽ മുൻപന്തിയിലുള്ളതാണ്. ഏഴു വർഷങ്ങളോളം ബാഗ്ലൂർ ടീമിൽ അംഗമായിരുന്നു മുഹമ്മദ് സിറാജ് എന്ന പേസ് ബോളർ, തൻ്റെ മോശം സമയങ്ങളിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയ താരമായിരുന്നു വിരാട് കോഹ്ലി, ഇൻഡ്യൻ ടീമിൽ താരത്തെ എത്തിക്കുന്നതിൽ പോലും കോലിയുടെ സഹായം വളരെ വലുതായിരുന്നു.
ആ മഹാമനുഷ്യനെതിരെ ആദ്യമായി പന്തെറിയാൻ തുടങ്ങിയെ സിറാജ് പാതിവഴിയിൽ കാലിടറി, വീണ്ടും എറിയുകയായിരുന്നു. ആ വൈകാരിക നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പരക്കുമ്പോൾ ഏതൊരു ഐ പി എൽ ആരാധകന്റെയും കണ്ണ് നിറഞ്ഞു.
ആദ്യ കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഗ്ലൂരിൻ്റെ മുന്നേറ്റത്തിന് ആണിയടിച്ച ഗുജറാത്തിനെ മുൻനിരയിൽ നിന്ന് നയിച്ചത് ഈ മുൻ ബാംഗ്ലൂർ താരമായിരുന്നു.
തന്നെ 105 മീറ്റർ ദൂരത്തിൽ സിക്സ് പായിച്ച ഫിൽ സാർട്ടിനെ തൊട്ടുത്ത പന്തിൽ ക്ലീൻ ബൗൾടാക്കിയ സിറാജ് അമിത ആഘോഷത്തിനു പിന്നാലെ പോയില്ല.
ട്വൻ്റി 20 മൽസരത്തിൽ പത്തൊൻപതാം ഓവർ എറിയുമ്പോൾ ചെയ്യുന്ന ഏതൊരു വിശ്വാത്തര ബൗളർക്കും ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന കാര്യമാണ് അവിടെ തികച്ചും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ സിറാജിന്റെ ഓവർ ആരാധകർ ഉടനെയൊന്നും മറക്കില്ല. ഈ സീസണിൽ വൻകുതിപ്പ് നടത്തുന്ന RCB യ്ക്ക് ശക്തമായ എതിരാളി തന്നെയാണ് മുഹമ്മദ് സിറാജ് ഉൾപ്പെടുന്ന ഗുജറാത്ത് ലയൺസ്