News

ഇ -ചെലാന്‍ പിഴ അടയ്ക്കാൻ തിരുവനന്തപുരത്ത് അദാലത്ത്

തിരുവനന്തപുരം: പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ (E Challan) പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഏപ്രില്‍ 4,5 തീയതികളില്‍ ഇ-ചെലാന്‍ അദാലത്ത്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി തിരുവനന്തപുരം സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ് വിഭാഗം) സംയുക്തമായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ വച്ച് 2025 ഏപ്രില്‍ 4, 5 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തില്‍ രാവിലെ 10.00 മണി മുതല്‍ വെകിട്ട് 5.00 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ ഒടുക്കാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9497930014 ( പോലീസ്) 9567370036 ( മോട്ടോര്‍ വാഹന വകുപ്പ്) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.