CricketIPLSports

ഹോം മൽസരത്തിൽ എറിഞ്ഞു വീഴ്ത്താൻ ലക്നൗ, പഞ്ചാബ് കിംഗ്സ് എതിരാളികൾ – IPL 2025

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ഇന്നത്തെ മൽസരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് പഞ്ചാബ് കിംഗ്സിനെതിരെ. വൈകിട്ട് 7:30 നു ആരംഭിക്കുന്ന മൽസരം ലക്നൗ സ്റ്റേഡിയത്തിൽ നടക്കും. ബൗളർമാർക്ക് മികച്ച പിന്തുണ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള ഈ ഗ്രൗണ്ടിൽ ഇരു ടീമുകളും ശക്തമായ ബോളിംഗ് നിരയെ അവസാന ഇലവനിൽ ഉൾപ്പെടുത്തും.

കൂടുതൽ വലം കൈയ്യൻ ബാറ്റർമാരുള്ള പഞ്ചാബ് കിംഗ്സിനെതിരെ ലക്നൗ ബോളിംഗ് തിരയിൽ ഇടം കൈയൻ ബോളർമാരായ ഷഹബാസ് അഹമ്മദിനെയോ , എം സിദ്ധാർത്ഥിനെയോ അബ്ദുൾ സമ്മദിന് പകരം ടീമിൽ കൊണ്ടു വന്നേക്കാം.
ഐ പ എല്ലിലെ ഏറ്റവും ബൗളിംഗ് ഫ്രെണ്ട്ലി ഗ്രൗണ്ടാണ് ഏകാന ക്രിക്കറ്റ സ്റ്റേഡിയമെങ്കിലും ലക്നൗ സൂപ്പർ ജയൻ്റ്സിന് ഇവിടെ അത്രയധികം നല്ല റെക്കാഡല്ല ഉള്ളത് , അൻപതു ശതമനാത്തിലാണ് എൽ.എസ്.ജിയുടെ ഇവിടുത്തെ ജയ പരാജയ കണക്കുകൾ, കൂടാതെ അവരുടെ സൂപ്പർ ബാറ്റർ നിക്കോളാസ് പൂരാൻ ഇവിടെ സ്കോർ ചെയ്യുന്നത് 25 ശരാശരിയിൽ താഴെയാണുതാനും. സ്റ്റേഡിയത്തിലെ സ്പിന്നിൻ്റെ അനുകൂലം മുതലാക്കാൻ യുസ്‌വേന്ദ്ര ചാഹലിനും , ഗ്ലെൻ മാക്സ്വെല്ലിനോടുമൊപ്പം ഹർപ്രീത് ബ്രാറിനെ അവസാന ഇലവനിൽ സ്ഥാനം നൽകിയേക്കും.

ഋഷഭ് പന്തും ഗ്ലെൻ മാക്സ്‌വെല്ലും ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരങ്ങളാണ്. തികച്ചും വെല്ലുവിളി നിറഞ്ഞ തുടക്കമാണ് ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന് നേരിടേണ്ടി വന്നത്, ആദ്യ മൽസരത്തിൽ ഡക്കായതും രണ്ടാം മൽസരത്തി 15 പന്തിൽ 15 റൺസിൽ പുറത്തായതും വൻ വിമർശനത്തിന് വിധേയമായി. ഗുജറാത്തിനെതിരെ ഗോൾഡൻ ഡക്കായി.

ഐ പി എലിൽ ഏറ്റവും കൂടുതൽ ഡക്കുകളായ ചരിത്രം കുറിച്ച മാക്സ് വെല്ലിന് ലക്നൗവിൻ്റെ ബോളർമാരായ ആവേശ് ഖാനും, രവി ബിഷ്ണോയിയ്ക്കും എതിരെ മികച്ച റെക്കോഡാണുള്ളത്.

ആദ്യ മൽസരത്തിൽ വിജയിച്ച പഞ്ചാബിനെ ഇപ്പോൾ നയിക്കുന്നത് മുൻ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരാണ്. ഋഷഭ് പന്ത് നയിക്കുന്ന ലക്‌നൗ സൂപ്പർ ജെയ്ൻ്റ്സ് രണ്ടു മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയും നേരിട്ടു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (സാധ്യത ടീം): 1 ഐഡൻ മാർക്രം, 2 മിച്ചൽ മാർഷ്, 3 നിക്കോളാസ് പൂരൻ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), 5 ആയുഷ് ബദോണി, 6 ഡേവിഡ് മില്ലർ, 7 ഷഹബാസ് അഹമ്മദ്, 8 ഷാർദുൽ താക്കൂർ, 9 രവി ബിഷ്‌ണോയ്, 10 പ്രിൻസ് യാദവ്, 11 ആവേശ് ഖാൻ, 12 ദിഗ്‌വേഷ് രതി

പഞ്ചാബ് കിംഗ്‌സ് (സാധ്യത ടീം): 1 പ്രിയാൻഷ് ആര്യ, 2 പ്രഭ്‌സിമ്രാൻ സിംഗ് (wk), 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 അസ്മത്തുള്ള ഒമർസായ്, 5 ഗ്ലെൻ മാക്‌സ്‌വെൽ, 6 മാർക്കസ് സ്റ്റോയിനിസ്, 7 ശശാങ്ക് സിംഗ്, 8 സൂര്യാൻഷ് ഷെഡ്ജ്, 9 മാർക്കോ ജാൻസെൻ, 10 ​​അർഷ്ദീപ് സിംഗ്, 11 യുസ്‌വേന്ദ്ര ചാഹൽ, 12 വിജയ്കുമാർ വൈശാഖ്/ഹർപ്രീത് ബ്രാർ