
ബ്രസീൽ പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യത മൽസരത്തിൽ അർജൻ്റിനക്കെതിരെയുള്ള ദയനീയ തോൽവിയാണ് പുറത്താക്കലിന് പിന്നിൽ. 4-1 നാണ് ബ്രസീൽ അർജൻ്റിനയോട് പരാജയപ്പെട്ടത്.
ഇതോടെ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണ് ഡോറിവാൽ ജൂനിയർ ബ്രസീൽ പരിശീലകൻ ആയത്. അടുത്ത ലോകകപ്പ് വരെ കരാറും ഡോറിവാലിന് ഉണ്ടായിരുന്നു.
ഡോറിവാലിൻ്റെ കീഴിൽ 16 മൽസരങ്ങൾ ആണ് ബ്രസീൽ കളിച്ചത്. 7 വിജയം , 6 സമനില, 3 തോൽവി എന്നിങ്ങനെയായിരുന്നു ഡോറി വാലിൻ്റ കീഴിൽ ബ്രസീൽ നേടിയത്. എന്നാൽ അർജൻ്റിനയുടെ മുന്നിൽ തകർന്നതോടെ ഡോറിവാലിനെ ബ്രസീൽ കൈവിട്ടു. പോർച്ചുഗീസ് പരിശീലകരായ ഹോർഗെ ജെസ്യൂസ്, ഏബൽ ഫെറേരാ എന്നിവരെയാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.