Kerala Government News

അഞ്ച് റവന്യു ഉദ്യോഗസ്ഥർക്ക് ഐഎഎസ്!

റവന്യു വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ്. ഹിമ.കെ, അനു എസ് നായർ, അർജുൻ ജെ.ഒ, റെജിൽ എം.സി, സബിൻ സമീദ് എന്നിവരെയാണ് ഇന്ത്യൻ അഡ്മിനിസിട്രേറ്റീവ് സർവീസിലേക്ക് നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്. സംസ്ഥാന സിവിൽ സർവീസ് ക്വാട്ടയിലാണ് ഇവരുടെ നിയമനം. ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ച ഇവർക്ക് നിശ്ചിത കാലാവധി പൂർത്തിയായതോടെയാണ് ഐഎഎസ് നിയമനം.

IAS Select List 2023 Kerala Cadre

കെ എ എസ് വന്നതിന് ശേഷം ഐ എ എസിലേക്കുള്ള എൻട്രി കേഡർ കെ എ എസ് ആയിരിക്കും എന്നായിരുന്നു കെ എ എസ് രൂപികരണ സമയത്ത് പറഞ്ഞിരുന്നത്. ഇതിനെതിരെ ഡെപ്യൂട്ടി കളക്ടർമാർ അന്ന് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുൻ കാലങ്ങളിൽ ഡെപ്യൂട്ടി കളക്ടർമാരിൽ നിന്ന് ഐ എ എസ് കൺഫർ ചെയ്തു കൊടുത്ത സമാന രീതിയാലാണ് ഇത്തവണയും ഐ എ എസ് നൽകിയിരിക്കുന്നത്.