
മൂന്നു കൂറ്റനടിക്കാരെ മികച്ച ടേൺ ബോളിംഗിലൂടെ കൂടാരം കയറ്റിയതാരം ഒരു രഞ്ജി ട്രോഫിയിൽപ്പോലും കളിച്ചിട്ടില്ല എന്നതു കൂടിയാകുമ്പോൾ മനസ്സിലാക്കാം അവൻ്റെ സിരകളിലൊഴുകുന്ന ക്രിക്കറ്റ് രക്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ. ഇരൂപത്തി നാലുകാരൻ വിഘ്നേഷ് പുത്തൂർ (Vignesh Puthur) മുംബെ ഇൻഡ്യൻസിനു വേണ്ടി പന്തെറിയാൻ ഇറങ്ങിയത് ഹിറ്റ്മാനു പകരമായുള്ള ഇംപാക്ട് പ്ലേയറായിട്ടാണ് എന്നുള്ളത് മറ്റൊരു വസ്തുത.
താരലേലത്തിൽ ആരും വാങ്ങില്ല എന്നു പോലും സ്വയം പ്രതീക്ഷിച്ച ഈ മലയാളിയെ അപ്രതീക്ഷിതമായി സ്വന്തമാക്കിയത് മുംബൈ ഇൻഡ്യൻസ്, മാച്ചിൽ പ്ലേയിംഗ് ഇലവണിൽ സ്ഥാനം കാണില്ല എന്നു രക്ഷകർത്താക്കളെ വിളിച്ചറിയിച്ച താരത്തിന് കിട്ടിയത് ബാറ്റർ രോഹിത് ശർമയ്ക്ക് പകരമുള്ള സ്ഥാനമായിരുന്നു ഫീൽഡിൽ, മികച്ച ടേണിൽ പന്തെറിഞ്ഞ താരം ചെന്നൈയുടെ വൻ ഹിറ്റേഴ്സ് ആയിരുന്ന ഋതുമാൻ ഗേയ്ക് വാദ് , ദീപക് ഹൂഡ , ശിവം ദുബെ എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്. മൽസരഫലം ടീമിനു തോൽവിയായിരുന്നുവെങ്കിലും വിഘ്നേഷിൻ്റെ പ്രകടനം തികച്ചും പ്രശംസനീയമായിരുന്നു.
കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിൽ പ്രത്യേക കഴിവുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ അഭിനന്ദനം ഏറ്റുവാങ്ങാൻ കഴിഞ്ഞു എന്നത് വിഘ്നേഷിൻ്റെ ഭാവിയിലേക്ക് നൽകുന്ന പ്രതീക്ഷകൾ എത്രത്തോളമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഒരു പുതിയ നക്ഷത്രപ്പിറവിയായിരിക്കാം അദ്ദേഹം വിഘ്നേഷിൽ കണ്ടെത്തിയത്.
ഇടം കൈയ്യൻ ലെഗ് സ്പിപിന്നർ വിഘ്നേഷനെ കണ്ണൻ എന്ന പേരിലാണ് അറിയപ്പെടുന്നത്, അച്ഛൻ നൽകുന്ന മികച്ച സപ്പോർട്ട് പത്തു വയസ്സു മുതൽ ക്രിക്കറ്റ് സ്വപനങ്ങൾ ക്രീസിൽ യാഥാർത്ഥ്യമാക്കാനു ള്ള പരിശീലനം ലഭിക്കുന്നതിന് കണ്ണനെ സഹായിച്ചു. കേരള ക്രിക്കറ്റ് ടീം സംഘടിപ്പിച്ച അണ്ടർ 14 നോർത്ത് സോൺ ടൂർണമെൻ്റിൽ 25 വിക്കറ്റുകൾ നേടിയതാണ് ആദ്യത്തെ കരിയർ നേട്ടം. തുടർന്നു നടന്ന അണ്ടർ 14, 16, 19 കേരള ടീമിൽ അംഗമായിരുന്നു വിഘ്നേഷ്.
പെരിന്തൽമണ്ണ പി ടി എം കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട് വിഘ്നേഷ്. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിനു പ്രതീക്ഷ നൽകുന്ന താരമാണ് ഈ പെരിന്തൽമണ്ണക്കാരൻ.