
- രഞ്ജിത്ത് ടി.ബി
ടാറ്റാ ഐപിഎൽ 2025 സിസണിലെ രണ്ടാം മൽസരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നു. ഹൈദരാബാദിൽ വച്ചു നടക്കുന്ന ഈ മൽസരം രാജസ്ഥാന എവേ മാച്ച് ആണ് വൈകിട്ട് 3:30 നു മൽസരം ആരംഭിക്കും.
സഞ്ജു ആരാധകർക്ക് ചെറിയ നിരാശ ഉണ്ടാക്കുന്ന ഒരു കാര്യം ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജു ഇന്നില്ല എന്നതാണ് എങ്കിലും ബാറ്ററുടെ റോളിൽ എത്തുന്നത് ആവേശം കൂട്ടുന്നുണ്ട്. ഈ ഐ പി എൽ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി റയാൻ പരാഗ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നയിക്കും.
ഐ പി എൽ ആദ്യ സീസണിൽ എല്ലാവരേയു ഞെട്ടിച്ച് കിരീടം നേടിയ രാജസ്ഥാൻ റോയൽസിനെ അന്നു നയിച്ചത് ക്രിക്കറ്റ് ലോകത്തിലെ മാസ്മരിക സ്പിന്നറായിരുന്ന സാക്ഷാൽ ഷെയ്ൻ വോൺ ആയിരുന്നു. വൻ താരനിരകളുടെയൊന്നും സപ്പോർട്ടില്ലാതെ ഇറങ്ങിയ ഷെയ്ൻ വോണിൻ്റെ ടീം കപ്പിൽ മുത്ത വിടും എന്ന് യാതൊരു പ്രതീക്ഷയും ക്രിക്കറ്റ് ലോത്തിനുണ്ടായിരുന്നില്ല.
ആദ്യ സീസണിനു ശേഷം ഇതുവരെ കപ്പ് നേടാൻ ടീമിനായിട്ടില്ല.
കഴിഞ്ഞ നിസണിലെ റണ്ണറപ്പുകളായ സൺ റൈസേഴ്സ് ഹൈദരാബാദ് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ റോയൽസിനെ നേരിടാൻ ഇറങ്ങുന്നത്.
ഹെൻറിച്ച് ക്ലാസൻ , ഇഷാൻ കിഷൻ, ട്രാവിസ് ഹെഡ് തുടങ്ങിയ മുൻനിര ബാറ്റർമാർ പാറ്റ് കമ്മിൻസ , മുഹമ്മദ് ഷമി, ആദം സാംപ ഉൾപ്പെടുന്ന ലോകോത്തര ബൗളർമാരും നിധീഷ് കുമാർ റെഡ്ഡി, ഹർഷൻ പട്ടേൽ, വിയാൻ മുൾഡർ, അഭിഷേക് ശർമ എന്നീ ഔൾ റൗണ്ടർമാർ കൂടി അടങ്ങുന്നതാണ് സൺ റൈസേഴ്സ് ടീം.
തികച്ചും ശക്തരായ ഇരു ടീമുകളും വിജയത്തോടെ തുടങ്ങാനുള്ള ഒരുക്കത്തിലാണ്