മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടുമെന്ന് എം.വി ഗോവിന്ദന്‍

നവകേരള സദസിനായി തയ്യാറാക്കിയിരിക്കുന്ന ബസ്, ആഡംബര ബസ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സാധാരണ കെഎസ്ആര്‍ടിസി ബസ് അല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നാളെമുതല്‍ എല്ലാവരും കാണത്തക്ക രീതിയില്‍ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. അപ്പോള്‍ ഫോട്ടോയോ എന്തു സംവിധാനം വേണമെങ്കിലും ഉപയോഗിച്ച് കാണിച്ചോളൂ. ഒരു രഹസ്യവുമില്ല. ആ ബസ് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയും. ബസിന് മൂല്യം കൂടുകയാണ് ചെയ്യുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാള്‍ അപ്പുറമാണ്’, അദ്ദേഹം പറഞ്ഞു.ബസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയ മറിയക്കുട്ടിയെന്ന വയോധികയ്ക്കെതിരെ തെറ്റായ വാർത്ത നൽകിയതിന് ദേശാഭിമാനി സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വാർത്ത നൽകിയത് തെറ്റാണെന്ന് പറഞ്ഞ് പാർട്ടി പത്രം മാപ്പു പറഞ്ഞതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത് ഗൗരവമുള്ള വിഷയമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം. പൊതുതെരഞ്ഞെടുപ്പിനെപോലും അട്ടിമറിക്കുന്ന കാര്യമാണിത്. സൂഷ്മമായി പരിശോധിച്ചാൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ സുനിൽ കനഗോലുവാണ് ഇതിന് പിന്നിലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments