
എന്തൊരു ഹൈപ്പ് അണ്ണാ! എമ്പുരാൻ തകർക്കുന്നത് റെക്കോർഡുകൾ
സോഷ്യൽ മീഡിയയിൽ L2E എമ്പുരാൻ തരംഗമാണ്. മോഹൻലാൽ–പൃഥ്വിരാജ് ആരാധകർ ഒരുപോലെ കാത്തിരുന്ന എമ്പുരാനിലാണ് മലയാള സിനിമയുടെ സൂപ്പർഹിറ്റ് പ്രതീക്ഷ. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ അഭൂതപൂർവമായ വരവേൽപ്പാണ് ലഭിച്ചത്. എമ്പുരാന്റെ മുന്നിൽ പല ടിക്കറ്റ് ബുക്കിംഗ് റെക്കോർഡുകളും തകരുകയാണ്. ബുക്ക് മൈ ഷോയിൽ ആദ്യത്തെ ഒരു മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് എമ്പുരാൻ. തിയേറ്ററുകളിൽ പൊടിപറത്തിയ പുഷ്പ, കൽക്കി, ജവാൻ, ലിയോ, അനിമൽ തുടങ്ങിയവയെഒക്കെ പിന്തള്ളിയാണ് എമ്പുരാന്റെ ടിക്കറ്റ് കളക്ഷൻ മുന്നേറുന്നത്.

ഈ സമയത്ത് മോഹൻലാൽ ആരാധകർ ആർപ്പുവിളിക്കുന്നവരിൽ സിനിമയുടെ പ്രൊഡ്യൂസർമാരിലൊരാളായ ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനും പ്രസക്തിയേറുകയാണ്. ഫെബ്രുവരിയിൽ റിലീസായതിൽ ഒരുസിനിമപോലും ഏപ്രിൽ മാസമായിട്ടും സാമ്പത്തിക വിജയം നേടിയിട്ടില്ലെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് എമ്പുരാന്റെ റെക്കോർഡ് സൃഷ്ടിക്കുന്ന ടിക്കറ്റ് ബുക്കിംഗ്.
നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയിലെ ഏറ്റവും വലിയ ബുക്കിംഗ് ഓപ്പണിങ് ചിത്രത്തിന് ലഭിച്ചതിൽ ആന്റണി പെരുമ്പാവൂരും സിനിമമേഖലയും ഹാപ്പിയിലാണ്. I keep my eyes always on the Lord. എന്ന് ക്യാപ്ഷൻ ഇട്ടിരിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളോടെയുള്ള കമന്റുകളാണ് നിറയേ..

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാർച്ച് 27ന് റിലീസാകുമ്പോൾ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം ബിസിനസ് നേടി ലൂസിഫർ തിളങ്ങിയിരുന്നു.
ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനിൽ പ്രാധാന്യം എന്ന് റിപ്പോർട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളിൽ നിന്ന് മനസിലാകുന്നത്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ നിർണായക വേഷത്തിലുണ്ടാകുമ്പോൾ ഗോവർദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങൾ മോഹൻലാൽ ചിത്രത്തിൽ ഉണ്ടാകും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടപ്പോൾ വ്യക്തമായിരുന്നു.