
Kerala Government News
സാലറി ചലഞ്ച്: ലഭിച്ചത് 231.20 കോടി
തിരുവനന്തപുരം: വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ പുനരധിവസാത്തിന് സഹായമായി സർക്കാർ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ചിലൂടെ 231.20 കോടി ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സ്പാർക്കുമായി ബന്ധിപ്പിക്കപ്പെട്ട ജീവനക്കാർ ശമ്പളം വഴി 128.41 കോടിയും ലീവ് സറണ്ടർ വഴി 65.55 കോടിയും പി.എഫ് വഴി 23.36 കോടിയും നൽകി. മറ്റ് ജീവനക്കാർ 13.87 കോടി നൽകി.
സിവിൽ സർവീസിൽ 128 ഒഴിവ്
കേരളത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 128 ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഐ.എ.എസ് 77, ഐ.പി.എസ് 26, ഐ.എഫ്.എസ് 25 എന്നിങ്ങനെയാണ് ഒഴിവ്. 28 ഐഎഎസുകാരും 26 ഐ.പി.എസുകാരും 15 ഐ.എഫ്.എസുകാരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 21 സിവിൽ സർവീസ് ഉദ്യോഗസ്ഥർ സംസ്ഥാന സർവീസിൽ ഡെപ്യൂട്ടേഷനിലുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.