
ഫ്രാൻസിസ് മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷങ്ങൾ
ഫ്രാൻസിസ് മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷങ്ങൾ . 2013 മാർച്ച് 13 നായിരുന്നു അദ്ദേഹം മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.
47 രാജ്യങ്ങളിൽ നിന്നുള്ള 115 കർദ്ദിനാൾമാർ കോൺക്ലേവിൽ ഒത്തുകൂടി അദ്ദേഹത്തെ പോപ്പായി തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ 28 ദിവസമായി ഇരട്ട ന്യുമോണിയക്ക് ചികിൽസയിലായി റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മാർപ്പാപ്പ. അപകടാവസ്ഥ തരണം ചെയ്ത മാർപ്പാപ്പയുടെ അസുഖം ഭേദമാവുന്നു എന്ന വാർത്തകളാണ് ലഭിക്കുന്നത്.
ആശുപത്രിയിൽ ഇരുന്ന് വത്തിക്കാനിലെ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹം വത്തിക്കാന്റെ ഉന്നത ഉദ്യോഗസ്ഥരെ സ്വീകരിക്കുന്നു, ലഘുലേഖകൾ വായിക്കുന്നു, പുതിയ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവുകൾ അംഗീകരിക്കുന്നു, ലോകമെമ്പാടുമുള്ള രൂപതകളിലേക്ക് ബിഷപ്പുമാരെ നാമനിർദ്ദേശം ചെയ്യുന്നു, ജൂബിലി പരിപാടികളോട് പ്രതികരിക്കുന്നു, ഇസ്രായേൽ-പലസ്തീൻ, ഉക്രെയ്ൻ, ലെബനൻ, സുഡാൻ, മ്യാൻമർ എന്നിവയുൾപ്പെടെയുള്ള ലോകത്തിലെ സംഘർഷ സാഹചര്യങ്ങളിലും തന്റെ മാതൃരാജ്യത്തിലെ വെള്ളപ്പൊക്ക ഇരകളിലും ആശങ്ക പ്രകടിപ്പിക്കുന്നു.
അധികം താമസിയാതെ മാർപ്പാപ്പ പൂർണ്ണ സുഖം പ്രാപിക്കും എന്ന പ്രതീക്ഷയിലാണ് വത്തിക്കാനും ലോകവും.