News

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സസ്‌പെൻഷനിലായത് 509 കെ.എസ്.ആർ.ടി.സി ജീവനക്കാർ

Story Highlights
  • KSRTC ബസുകൾ ഉൾപ്പെട്ട 10,040 അപകടങ്ങളിലായി 1089 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന്റെ പേരിൽ ഒരു വർഷത്തിനിടെ കുടുങ്ങിയത് 509 കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഇതിലെ 408 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും 101 ബദൽ ജീവനക്കാരെ ജോലിയിൽ നിന്ന മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്.

അലക്ഷ്യമായ ഡ്രൈവിങ് ഇല്ലാതാക്കൽ, അപകടങ്ങൾ ഒഴിവാക്കൽ എന്നിങ്ങനെ ലക്ഷ്യവുമായി കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റിലും അക്‌സിഡന്റ് മോണിറ്ററിംഗ് സെൽ രൂപീകരിച്ചിട്ടുണ്ട്. അപകടരഹിത ഡ്രൈവിങിനെക്കുറിച്ച് ബോധവത്കരണ ക്ലാസും നടക്കുന്നുണ്ട്.

2016 മുതൽ 2014 വരെ കെ.എസ്.ആർ.ടി.സി ബസുകളുടെയും മറ്റ് സ്വകാര്യ വാഹനങ്ങളുടെയും പിഴവ് മൂലം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെട്ട 10,040 അപകടങ്ങളിലായി 1089 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.