NationalNews

നരേന്ദ്ര മോദി മൗറീഷ്യസിലേക്ക്; സന്ദർശനം രണ്ട് ദിവസം

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലേക്ക് പുറപ്പെട്ടു.പോർട്ട് ലൂയിസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ധരം ഗൊഖൂല്‍, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

മൊറീഷ്യസിലെ ഇന്ത്യൻ വിഭാഗവുമായുള്ള കൂടിക്കാഴ്ചയും നടക്കും.ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയ്ക്കും വികസനത്തിനും ഉഭയകക്ഷി പങ്കാളിത്തം ഉയർത്തുന്നതിനും സൗഹൃദം ശക്തിപ്പെടുത്തുന്നതിനുമായി മൗറീഷ്യസ് നേതൃത്വവുമായി ഇടപഴകാനുള്ള അവസരം പ്രതീക്ഷിക്കുന്നതായി തിങ്കളാഴ്ച പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയും മൗറീഷ്യസും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മാർച്ച്‌ 12 ന് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി മോദി പങ്കെടുക്കും.