News

സൂര്യാഘാതം : വയോധികൻ മരിച്ചു

ചീമേനി : സൂര്യാഘാതമേറ്റ്‌ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. വലിയപൊയില്‍ നാടാച്ചേരിയിലെ മടിയൻ കണ്ണൻ (92) ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ട് വളപ്പിൽ വച്ച് രണ്ടരയോടെയായിരുന്നു സംഭവം. ഉടൻതന്നെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നെഞ്ചില്‍ പൊള്ളലേറ്റ പാടുകളുണ്ട്.

ഭാര്യ: നാരായണി. മക്കള്‍: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (ലേബർ ഓഫീസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.