Job Vacancy

തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർ ഒഴിവുകൾ; ശമ്പളം 73,500 രൂപ

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ പീഡിക്‌സ് വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എമര്‍ജന്‍സി മെഡിസിനിലേക്ക് ബിരുദാനന്തര ബിരുദം/ ഡി.എന്‍.ബി അഥവാ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ജനറല്‍ സര്‍ജറി ഓര്‍ത്തോപീഡിക്‌സ് എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം/ ഡി എന്‍ ബിയുമാണ് യോഗ്യതയായി പരിഗണിക്കുക.

മറ്റ് രണ്ട് വിഭാഗങ്ങളിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ ഡി എന്‍ ബിയുമാണ് യോഗ്യതയായി പരിഗണിക്കുക. പ്രതിമാസ വേതനം 73,500 രൂപ.

ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.