FootballSports

നെയ്മർക്ക് വീണ്ടും ഗോൾ; നെയ്മറുടെ ഉജ്വല ഫ്രീ കിക്കിലൂടെ സാൻ്റോസ് ഒന്നാം പകുതിയിൽ മുന്നിൽ | Neymar Jr

നെയ്മറുടെ ഉജ്വല ഫ്രീകിക്ക് ഗോൾ. പോളിസ്റ്റ ലീഗിലെ ക്വാർട്ടർ ഫൈനലിൽ റെഡ് ബുൾ ബ്രാഗാൻ്റിനോയ്ക്കെതിരെ നെയ്മറുടെ ഉജ്വല ഫ്രീകിക്ക് ഗോളിലൂടെ സാൻ്റോസ് മുന്നിൽ.

കളിയുടെ 9 ആം മിനിട്ടിൽ ആയിരുന്നു നെയ്മറുടെ ഫ്രീക്കിക്ക് ഗോൾ. സാൻ്റോസിൽ മടങ്ങിയെത്തിയതിന് ശേഷം നെയ്മർ നേടുന്ന മൂന്നാമത്തെ ഗോളാണിത്. നെയ്മറുടെ ഗോളിൽ ഒന്നാം പകുതിയിൽ സാൻ്റോസ് മുന്നിട്ട് നിൽക്കുകയാണ്

പെനാൽറ്റിയിലൂടെയാണ് നെയ്മർ സാൻ്റോസിന് വേണ്ടി ആദ്യ ഗോൾ നേടിയത്. അടുത്ത ഗോൾ ഒളിമ്പിയ ഗോൾ ആയിരുന്നു. നെയ്മർ എടുത്ത കോർണർ കിക്ക് ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങുക ആയിരുന്നു. ഇന്നത്തെ ഫ്രീ കിക്ക് ഗോളും കൂടിയായതോടെ ഉജ്വല ഫോമിലേക്ക് താരം തിരിച്ചെത്തി എന്ന് വ്യക്തം.

ആദ്യ കാല ക്ലബ്ബായ സാൻ്റോസിൽ നിന്നാണ് നെയ്മർ ബാഴ്സിലോണയിലേക്ക് ചേക്കേറിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിക്കവെ പെനല്‍റ്റികളെടുക്കാന്‍ മെസ്സിയെ താന്‍ സഹായിച്ചുവെന്ന് നെയ്മർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2013 മുതൽ 2017 വരെ മെസിയും നെയ്മറും ബാർസലോണക്ക് വേണ്ടി കളത്തിൽ ഉണ്ടായിരുന്നു.
മെസ്സി തന്നെയാണ് സ്വയം തന്നോടു ഇക്കാര്യത്തില്‍ സഹായം തേടിയതെന്നും നെയ്മര്‍ പറയുന്നു.

ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിക്കവെയാണ് മെസ്സിയും നെയ്മറും ഉറ്റ സുഹൃത്തുക്കളായി മാറുന്നത്. വിവിധ ടൂര്‍ണമെന്റുകളിലായി ക്ലബ്ബിനു വേണ്ടി 161 മല്‍സരങ്ങളിലാണ് മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചത്. 56 ഗോളുകളില്‍ രണ്ടു പേരും പങ്കാളികളാവുകയും ചെയ്തു. 2014-15 സീസണില്‍ ബാഴ്‌സയെ ട്രിപ്പിള്‍ കിരീടനേട്ടത്തിലേക്കു നയിക്കുന്നതിലും ഈ ജോടിക്കു നിര്‍ണായക പങ്കുണ്ടായിരുന്നു. ഒടുവില്‍ 2017ലാണ് നെയ്മര്‍ ബാഴ്‌സ വിട്ട് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലെത്തിയത്. 222 മില്ല്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഇത്.

പോഡ്പാ പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിച്ചിരുന്ന സമയത്തു ലയണല്‍ മെസ്സി പെനല്‍റ്റിയെക്കുറിച്ച് തന്റെ സഹായം തേടിയിരുന്നതായി നെയ്മർ വെളിപ്പെടുത്തിയത്. മെസ്സിയെ പെനല്‍റ്റിയെടുക്കാന്‍ ഞാന്‍ സഹായിച്ചിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പരിശീലനം നടത്തവെയാണ് അദ്ദേഹം ഇതേക്കുറിച്ച് എന്നോടു ചോദിച്ചത്. നീ എങ്ങനെയാണ് ഈ തരത്തില്‍ പെനല്‍റ്റികളെടുക്കുന്നതെന്നായിരുന്നു മെസ്സിയുടെ ചോദ്യം.

അതു കേട്ട് ഞാന്‍ ശരിക്കും അമ്പരന്നു. നിങ്ങള്‍ ലയണല്‍ മെസ്സിയാണ്. എനിക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. തുടര്‍ന്ന് പെനല്‍റ്റിയെടുക്കുന്നത് മെസ്സിയെ പഠിപ്പിക്കുകയും അദ്ദേഹം അതു പരിശീലിക്കുകയും ചെയ്തതായും നെയ്മര്‍ വ്യക്തമാക്കി.