News

ചൂട് കനക്കും! മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഈ വർഷത്തെ വേനൽക്കാലം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ച മുതൽ മെയ് വരെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന ദിനങ്ങൾ വർദ്ധിക്കും. കുട്ടികളും പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരും ജാഗ്രത പാലിക്കണം.

കാലാവസ്ഥ രേഖപ്പെടുത്താൻ തുടങ്ങിയ 1901ന് ശേഷം ഇതുവരെയുള്ള ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞമാസം രാജ്യത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞമാസം രാജ്യത്തെ ശരാശരി താപനില 22.04 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് സാധാരണയെക്കാൾ 1.34 ഡിഗ്രി സെൽഷസ് അധികമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

ഫെബ്രുവരിയിലെ ശരാശരി താപനില ഏറ്റവുമധികം രേഖപ്പെടുത്തിയിട്ടുള്ളത് തെക്കേ ഇന്ത്യയിലാണ്. 36.75 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞദിവസം കണ്ണൂരിൽ താപനില 40 ഡിഗ്രി കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *