
- രഞ്ജിത്ത്. ടി. ബി
ചാമ്പ്യൻസ് ട്രോഫി 2025 ൽ മോശം പ്രകടനത്തിലൂടെ പുറത്തായ പാകിസ്താൻ ടീമിനെതിരെ പാക് കാപ്റ്റൻ വസീം അക്രം, മുൻ പേസ് ബൗളർ ഷോയിബ് അക്തർ എന്നിവർ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ വിമർശനങ്ങൾക്കെതിര മറ്റൊരു വിമർശനം മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിംഗിൻ്റെ പിതാവായ യോഗ്‌രാജ് സിംഗ് നടത്തിയിരുന്നു.
പാകിസ്താൻ ടീമിനെ വിമർശിക്കുന്ന ഈ താരങ്ങൾ ടീമിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും, കമെൻ്ററി പറയുന്നത് നിർത്തി പാകിസ്താനിൽ പോയി ഒരു ക്യാമ്പ് സംഘടിപ്പിച്ച് ടീമിനെ ലോക കപ്പ് നേടാൻ സഹായിക്കുകയാണ് വേണ്ടതെന്നും വിമർശനമുന്നയിച്ച യോഗ്‌രാജ് സിംഗ്, പാകിസ്താൻ ടീമിനെ പരിശീലിപ്പിക്കാൻ തനിക്കു കഴിയുമെന്നും, കിക്കറ്റിനോടുള്ള തൻ്റെ അഭിവിനിവേശം കൊണ്ടാണ് ഇതു പറയുന്നതെന്നുമായിരുന്നു.
ഇതിനുള്ള മറുപടിയായി ഒരു ക്രിക്കറ്റ് ചാറ്റ് ഷോയിൽ പ്രതികരിച്ച വസിം അക്രം മുൻ പാകിസ്താൻ കോച്ചായിരുന്ന വഖാർ യൂനിസിൻ്റെ ദുരനുഭവങ്ങൾ ഉദാഹരണമായി പറഞ്ഞു. ഞാൻ സാസാരിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്ന തരത്തിൽ ആളുകൾ എന്നെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്, കോച്ചായ ശേഷം ഒന്നിലധികം തവണ പുറത്താക്കപ്പെട്ട വഖാറിനെപ്പോലെയുള്ള പരിശീലകർക്കു നേരിട്ട ദുരനുഭവങ്ങൾ അത്തരം അനാദരവുകൾ തനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ് – വസിം അക്രം പറഞ്ഞു.
”പാകിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഞാൻ സൗജന്യമായി ചെയ്യാൻ തയ്യാറാണ്. നിങ്ങൾ ഒരു ക്യാംപ് സംഘടിപ്പിക്കുകയും ഞാൻ അവിടെ ഉണ്ടാകാൻ ആഗ്രഹിക്കുകയും ചെയ്താൽ , ഞാൻ അത് ചെയ്യും. ഒരു വലിയ ടൂർണ്ണമെൻ്റിനു മുൻപായി ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കണമെന്ന് നിങ്ങൾ ആഗഹിക്കുന്നുവെങ്കിൽ, ഞാൻ അത് ചെയ്യും. പക്ഷേ എനിക്ക് 58 വയസ്സായി , ഈ പ്രായത്തിൽ, നിങ്ങൾ ചെയ്യുന്നതു പോലെയുള്ള അപമാനങ്ങൾ ഞാൻ സഹിക്കില്ല . ഈ പ്രായത്തിൽ എനിക്ക് സമ്മർദ്ദകരമായ ജീവിതം നയിക്കാൻ കഴിയില്ല’ എന്നും വസീം അക്രം കൂട്ടിച്ചേർത്തു.