Job Vacancy

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവുകൾ; ശമ്പളം 73,500 രൂപ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ ഒ.ബി.ജി റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി റെസ്പിറേറ്ററി മെഡിസിൻ, പീഡിയാട്രിക്സ്, മൈക്രോ ബയോളജി, പതോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു.

പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎൻബി/ഡിഎം യും ടിസിഎംസി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മാർച്ച് 4 ന് രാവിലെ 11 മണിക്ക് വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *