
രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ഇന്നിഗിംസിൽ വിദർഭ 379 റൺസിന് പുറത്തായി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവയ്ക്കുന്ന വിധം ഗംഭീര ബൗളിംഗ് ആണ് കേരളം തുടക്കത്തിൽ കാഴ്ച വച്ചത്. 24 റൺസിന് വിദർഭയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ കേരളം പിഴുതു.
തുടക്കത്തിലെ തകർച്ചക്ക് ശേഷം കരുൺ നായർ (86), ഡാനിഷ് ( 153) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ വിദർഭ മുന്നേറി. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം , നിതിഷ് എന്നിവർ മൂന്ന് വിക്കറ്റ് നേടി. ബേസിൽ ( 2 ) വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും നേടി.
കരുൺ നായർ റണ്ണൗട്ടിലൂടെ പുറത്താക്കിയതോടെയാണ് മൽസരത്തിലേക്ക് കേരളം തിരിച്ചെത്തിയത്. കരുണിൻ്റെ ബാറ്റിൽ തട്ടിയ പന്ത് കീപ്പർ അസറുദ്ദിൻ്റെ കയ്യിൽ നിന്ന് വഴുതിയതോടെ റണ്ണിനായി ഓടിയ കരുണിനെ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ രോഹൻ കുന്നുമ്മലാണ് പുറത്താക്കിയത്.
സെമിയിൽ കളിച്ച വരുൺ നായർക്ക് പകരം എദൻ ആപ്പിൾ ടോമിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടെത്തിയത് കേരളത്തിന് ഗുണമായി. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി മൽസരം കൈ പിടിയിൽ ഒതുക്കാനായിരിക്കും കേരളം ശ്രമിക്കുക.