News

കേരളത്തില്‍ താപനില ഉയരും; ഉഷ്ണതരംഗ മുന്നറിയിപ്പ്; ആശ്വാസത്തിന് വെള്ളിയാഴ്ച്ച മഴ സാധ്യത | Kerala weather update

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. താപനില മൂന്നുമുതല്‍ നാല് ഡിഗ്രിവരെ ഉയരുമെന്ന് കാലാനിരീക്ഷണ കേന്ദ്രം. കണ്ണൂരും കാസര്‍കോടും പകല്‍ ചൂട് 39 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ഏഴുജില്ലകളില്‍ താപനില 37 ഡിഗ്രിയിലേക്ക് ഉയരുമെന്നും മുന്നറിയിപ്പ്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട് ഐ എം ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് മുന്നറിയിപ്പ് ഉള്ളത്. വടക്കൻ കേരളത്തിലാണ് കൂടുതൽ താപനില ഉയരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.

കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ താപനില 40.4°c ആണ്. ഫെബ്രുവരിയിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഇത്. 1975 (ഫെബ്രുവരി 8) പുനലൂരിൽ ( 40.1°c) 1981 ( ഫെബ്രുവരി 28) പാലക്കാട്‌ ( 40°c) ആണ് ഇതിനു മുൻപ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.

വേനൽ മഴ

അതേസമയം വെള്ളിയാഴ്ച മുതൽ മാർച്ച്‌ തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ വേനൽ മഴ ചെറുതായി ലഭിക്കാൻ സാധ്യതയുണ്ട്. വേനൽ മഴ ലഭിക്കുന്നതോടെ താപനിലയിൽ ചെറിയ ആശ്വാസം ലഭിക്കും.

ഫെബ്രുവരി 28ന് വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മാർച്ച് ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *