
നെയ്മറുടെ അൽഭുത ഗോളാണ് ഫുട്ബോൾ ലോകത്തെ ചർച്ച വിഷയം.കോർണർ കിക്കില്‍ നിന്നും നേരിട്ട് എതിരാളികളുടെ പോസ്റ്റില്‍ പന്തെത്തിച്ചു കൊണ്ടാണ് നെയ്മർ സാൻ്റോസിനായി അത്ഭുത ഗോള്‍ നേടിയത്.ഒരു ഗോളും രണ്ട് അസിസ്റ്റും ആയി കളം നിറഞ്ഞ് കളിച്ച നെയ്മറാണ് കളിയിലെ താരവും.
സാൻ്റോസിലെ നെയ്മറിൻ്റെ പ്രകടനം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണ് ബാഴ്സലോണ. ബാഴ്സ കുപ്പായത്തിലേക്ക് നെയ്മർ അധികം താമസിയാതെ മടങ്ങിയെത്തിയേക്കും. പരിക്കിൽ നിന്ന് മുക്തനായി നെയ്മർ ഫോമിലേക്ക് ഉയർന്നത് 2026 ലെ ലോകകപ്പ് കീരിടം ലക്ഷ്യമിടുന്ന ബ്രസിലിനും ആശ്വാസമായി. നെയ്മറുടെ അവസാന ലോകകപ്പ് ആയിരിക്കും 2026 ലേത്. അതുകൊണ്ട് തന്നെ കീരിടം ലക്ഷ്യമിട്ടായിരിക്കും നെയ്മർ ഇറങ്ങുക.
റൊണാള്‍ഡീഞ്ഞോ, ഡേവിഡ് ബെക്കാം, റോബർട്ടോ കാർലോസ്, തിയറി ഹെൻറി, ഡീഗോ ഫോർലാൻ, ടോണി ക്രൂസ്, എയ്ഞ്ചല്‍ ഡി മരിയ എന്നീ സൂപ്പർതാരങ്ങളും ഇത്തരത്തിൽ ഗോൾ നേടിയിട്ടുണ്ട്. എന്നാൽ സൂപ്പർ താരങ്ങളായ മെസിക്കും ക്രിസ്റ്റാനോ റൊണാൾഡോക്കും ഇത്തരത്തിൽ ഗോൾ നേടാൻ സാധിച്ചിട്ടില്ല.
മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സാന്റോസ് വിജയിച്ചത്. നെയ്മറിന് പുറമെ സാന്റോസിനായി ടിക്വിഞ്ഞോ സോറസ് ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം നടത്തി. നെയ്മറുടെ കോർണർ കിക്കിൽ നിന്നായിരുന്നു ടിക്വിഞ്ഞോയുടെ ഗോളുകൾ.