
പെൻഷൻ കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവ്
പെൻഷൻ കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവ്. ശമ്പളം 40000 രൂപ. 25 നും 40 നും ഇടയിലുള്ള ബി.ടെക് ( കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ) അല്ലങ്കിൽ എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി ധനകാര്യ വകുപ്പിന് കീഴിൽ രൂപികരിച്ച പെൻഷൻ കമ്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്. ടെക്നിക്കൽ അസിസ്റ്റൻ്റ് അപേക്ഷക്ക് ഉദ്യോഗ്യാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത് ഈ മാസം 18 നാണ്.
അപേക്ഷ ക്ഷണിച്ച തീയതി മുതൽ 15 ദിവസത്തിനകം ഉദ്യോഗത്തിന് താൽപര്യമുള്ളവർ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ എം.ഡിക്ക് അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ഉണ്ടാക്കും. തുടർന്ന് പരീക്ഷ, ഇൻ്റർവ്യു നടത്തി ആളെ തെരഞ്ഞെടുക്കും.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. പെർഫോർമൻസിൻ്റെ അടിസ്ഥാനത്തിൽ കരാർ നീട്ടി കൊടുക്കും.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ വൈറ്റ്പേപ്പറിൽ രണ്ട് പാസ്‌പോർട്ട് സൈസിലുള്ള ബയോഡാറ്റയുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.
ഫോട്ടോഗ്രാഫുകളും പ്രായം തെളിയിക്കുന്ന പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു കൂട്ടം പകർപ്പുകളും
യോഗ്യതയും. കൃത്യമായി പൂരിപ്പിച്ച അപേക്ഷ സീൽ ചെയ്ത കവറിൽ അയക്കണം
“ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് മുകളിൽ എഴുതിയിരിക്കണം. പരസ്യം ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ വിലാസം ചുവടെ നൽകിയിരിക്കുന്നു.
The Managing Director,
Kerala Social Security Pension Limited, First Floor, BSNL Central Telephone Exchange Building, Near Government Press, Statue, Thiruvananthapuram, Kerala 695 001
Ph: 0471 2994660