
Job Vacancy
ഇടുക്കിയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർ ഒഴിവുകൾ
ഇടുക്കി: കഞ്ഞിക്കുഴി, ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഈവനിംഗ് ഒ.പി യിലേക്ക് ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി / കെഎസ്എംസി രജിസ്ട്രേഷന് ഉള്ളവര്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റ,യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ഹാജരാക്കണം.
കഞ്ഞിക്കുഴിയിലേക്ക് വാക് ഇൻ ഇൻ്റർവ്യു ഫെബ്രുവരി 28 രാവിലെ 9.30 ന് തടിയംപാട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 7902395715.
ഉപ്പുതറ സി.എച്ച്.സിയിലെ വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 25 വൈകിട്ട് 4 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും കൂടുതൽ വിവരങ്ങൾക്ക് 04869 244019